image

21 Jun 2022 5:31 AM GMT

Personal Finance

എല്‍ഐസി ഭവന വായ്പ നിരക്ക് കൂട്ടി, 0.6 ശതമാനം വർധന

MyFin Desk

എല്‍ഐസി ഭവന വായ്പ നിരക്ക് കൂട്ടി, 0.6 ശതമാനം വർധന
X

Summary

ഭവന വായ്പകളും ഇഎംഐകളും ചെലവേറിക്കൊണ്ടേയിരിക്കുകയാണ്. പല ധനകാര്യ സ്ഥാപനങ്ങളും ഇതിനോടകം പലിശ ഉയര്‍ത്തി കഴിഞ്ഞു.  എല്‍ഐസിയുടെ ഭാഗമായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഭവന വായ്പ പലിശ നിരക്ക് 60 ബേസിസ് പോയിന്റ് (0.6 ശതമാനം) വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച്ച നിലവില്‍ വന്നു. 7.50 ശതമാനം മുതലാണ് ഭവന വായ്പകളുടെ പുതിയ നിരക്ക് ആരംഭിക്കുന്നത്. പ്രൊഫഷണലുകള്‍ക്കും ശമ്പളം വാങ്ങുന്നവര്‍ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലോ അതിന് തുല്യമോ ആയ ഭവനവായ്പകള്‍ക്ക് 7.50 ശതമാനമാണ് കുറഞ്ഞ പലിശ നിരക്ക്. […]


ഭവന വായ്പകളും ഇഎംഐകളും ചെലവേറിക്കൊണ്ടേയിരിക്കുകയാണ്. പല ധനകാര്യ സ്ഥാപനങ്ങളും ഇതിനോടകം പലിശ ഉയര്‍ത്തി കഴിഞ്ഞു. എല്‍ഐസിയുടെ ഭാഗമായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഭവന വായ്പ പലിശ നിരക്ക് 60 ബേസിസ് പോയിന്റ് (0.6 ശതമാനം) വര്‍ധിപ്പിച്ചു.

പുതുക്കിയ നിരക്ക് തിങ്കളാഴ്ച്ച നിലവില്‍ വന്നു. 7.50 ശതമാനം മുതലാണ് ഭവന വായ്പകളുടെ പുതിയ നിരക്ക് ആരംഭിക്കുന്നത്. പ്രൊഫഷണലുകള്‍ക്കും ശമ്പളം വാങ്ങുന്നവര്‍ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലോ അതിന് തുല്യമോ ആയ ഭവനവായ്പകള്‍ക്ക് 7.50 ശതമാനമാണ് കുറഞ്ഞ പലിശ നിരക്ക്. സിബില്‍ സ്‌കോര്‍ 700 എങ്കിലും ഉള്ളവര്‍ക്ക് മാത്രമേ ഈ പലിശ നിരക്ക് പ്രയോജനപ്പെടുത്താനാകൂ.

നിലവിലെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പലിശ നിരക്ക് വര്‍ധനയെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്ററും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിശ്വനാഥ ഗൗഡ് പറഞ്ഞു.

സിബില്‍ സ്‌കോര്‍ 700 വരെയുള്ള ശമ്പളവരുമാനക്കാര്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് 50 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 7.55 ശതമാനമാണ് പലിശ. 50 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെ 7.75 ശതമാനവും രണ്ട് കോടി മുതല്‍ 7.90 ശതമാനമാണ് പുതിയ പലിശ.
600-699 ന് ഇടയിലുള്ള സിബില്‍ സ്‌കോറുകളില്‍, 50 ലക്ഷം രൂപ വരെ 7.80ശതമാനവും, 50 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെയുള്ളവയ്ക്ക് 8 ശതമാനം വരെയുമാണ് പലിശ. രണ്ട് കോടിക്ക് മുകളിലും 15 കോടി രൂപ വരെയുമുള്ള ഭവന വായ്പകള്‍ക്ക് 8.15 ശതമാനവുമായിരിക്കും.

600 ല്‍ താഴെ സിബില്‍ സ്‌കോറുള്ള 50 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 8.25 ശതമാനവും, 50 ലക്ഷം മുതല്‍ 2 കോടി രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.45ശതമാനവും, 2 കോടി മുതല്‍ 15 കോടി രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.65 ശതമാനവുമാണ് നിരക്ക്.