image

7 April 2022 8:43 AM

Banking

പോളിസികളിൽ ഒപ്പിനു പകരംസെപ്റ്റംബര്‍ 30 വരെ ഒടിപി നൽകാം

MyFin Desk

insurance without signature
X

Summary

ഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒപ്പിനു പകരം ഒടിപി ഉപയോഗിച്ച് രേഖകളുടെ സാധൂകരണം നടത്താനുള്ള  അവസരം ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ നീട്ടി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും ഇത് ബാധകമാണ്. ഐആര്‍ഡിഐ മാര്‍ച്ച് 31 ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ അറിയിപ്പ്. കോവിഡ് വ്യാപനവും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി എടുക്കാനും രേഖകളുടെ സാധൂകരണത്തിന് ഒടിപി ഉപയോഗിക്കാമെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി […]


ഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒപ്പിനു പകരം ഒടിപി ഉപയോഗിച്ച് രേഖകളുടെ സാധൂകരണം നടത്താനുള്ള അവസരം ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ നീട്ടി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും ഇത് ബാധകമാണ്. ഐആര്‍ഡിഐ മാര്‍ച്ച് 31 ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ അറിയിപ്പ്.
കോവിഡ് വ്യാപനവും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി എടുക്കാനും രേഖകളുടെ സാധൂകരണത്തിന് ഒടിപി ഉപയോഗിക്കാമെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി 2020 സെപ്റ്റംബര്‍ പത്തിനാണ് അറിയിച്ചത്.
അന്ന് 2021 മാര്‍ച്ച് 31 വരെയായിരുന്നു അനുമതി. പിന്നീട് 2021 സെപ്റ്റംബര്‍ 30 ലേക്ക് നീട്ടി. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗവ്യാപനമുള്ളതിനാലാണ് ഈ വര്‍ഷം മാര്‍ച്ച് 31 ല്‍ നിന്നും സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിരിക്കുന്നത്.
പോളിസി എടുക്കന്നതിനാവശ്യമായ രേഖകളില്‍ പോളിസി ഉടമയുടെ ഒപ്പിനു പകരം ഉടമയുടെ ഇമെയില്‍ അഡ്രസിലേക്കോ മൊബൈല്‍ നമ്പറിലേക്കോ വരുന്ന ഒടിപിയാണ് ഇതിനുപകരമായി ഉപയോഗിക്കുന്നത്.