image

12 Feb 2022 4:33 AM GMT

Learn & Earn

സ്വര്‍ണ്ണവായ്പയെടുക്കുന്നുണ്ടോ? പലിശ നിരക്കിനെക്കുറിച്ചറിയാം

MyFin Desk

സ്വര്‍ണ്ണവായ്പയെടുക്കുന്നുണ്ടോ? പലിശ നിരക്കിനെക്കുറിച്ചറിയാം
X

Summary

കയ്യില്‍ സ്വര്‍ണ്ണമുള്ള ആര്‍ക്കും ഏതൊരാവശ്യത്തിനും ഉടനടി ആശ്രയിക്കാവുന്ന ഒന്നാണ് സ്വര്‍ണ്ണവായ്പ. അടുത്തുള്ള ബാങ്കിലോ വായ്പ നല്‍കുന്ന മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ ബുദ്ധിമുട്ടില്ലാതെ വായ്പ ലഭിക്കും. ഈ വായ്പയ്ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ നിരക്കീടാക്കുന്നത് വ്യത്യസ്ഥ മാര്‍ജിനിലുകളിലാണ്. സ്വര്‍ണ്ണ വായ്പയുടെ പലിശ നിരക്ക് മറ്റു ലോണുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. 7.35% മുതല്‍ 20% വരെ വാര്‍ഷിക നിരക്കില്‍ വായ്പ ലഭ്യമാണ്. പ്രത്യേകം പദ്ധതികളുടെ (ഉദാ: അഗ്രികള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍) കീഴില്‍ സബ്‌സിഡിയോടെയും സ്വര്‍ണ്ണ വായ്പ ലഭിക്കും. കൈവശമുള്ള […]


കയ്യില്‍ സ്വര്‍ണ്ണമുള്ള ആര്‍ക്കും ഏതൊരാവശ്യത്തിനും ഉടനടി ആശ്രയിക്കാവുന്ന ഒന്നാണ് സ്വര്‍ണ്ണവായ്പ. അടുത്തുള്ള ബാങ്കിലോ വായ്പ നല്‍കുന്ന...

കയ്യില്‍ സ്വര്‍ണ്ണമുള്ള ആര്‍ക്കും ഏതൊരാവശ്യത്തിനും ഉടനടി ആശ്രയിക്കാവുന്ന ഒന്നാണ് സ്വര്‍ണ്ണവായ്പ. അടുത്തുള്ള ബാങ്കിലോ വായ്പ നല്‍കുന്ന മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ ബുദ്ധിമുട്ടില്ലാതെ വായ്പ ലഭിക്കും. ഈ വായ്പയ്ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ നിരക്കീടാക്കുന്നത് വ്യത്യസ്ഥ മാര്‍ജിനിലുകളിലാണ്.

സ്വര്‍ണ്ണ വായ്പയുടെ പലിശ നിരക്ക് മറ്റു ലോണുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. 7.35% മുതല്‍ 20% വരെ വാര്‍ഷിക നിരക്കില്‍ വായ്പ ലഭ്യമാണ്. പ്രത്യേകം പദ്ധതികളുടെ (ഉദാ: അഗ്രികള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍) കീഴില്‍ സബ്‌സിഡിയോടെയും സ്വര്‍ണ്ണ വായ്പ ലഭിക്കും. കൈവശമുള്ള സ്ഥലത്തിന്റെ നികുതി രസീത് നല്‍കി നാല് ശതമാനം പലിശയോടെ പരമാവധി 3 ലക്ഷം വരെ ഇതുവഴി വായ്പ ലഭിക്കും.

വിപണിയിലെ സ്വര്‍ണത്തിന്റെ വില

വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കൂടുതലാണെങ്കില്‍, നിങ്ങള്‍ പണയം വയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങളുടെയോ നാണയങ്ങളുടെയോ മൂല്യവും ഉയര്‍ന്നതായിരിക്കും. അതായിത് വില കൂടി നില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ അതിനനുസരിച്ച് ലഭിക്കുന്ന വായ്പ തുക കൂടും. പ്രതിമാസ തവണകള്‍ (ഇ എം ഐകള്‍) അടക്കാന്‍
കഴിയാത്ത സാഹചര്യത്തില്‍ കുറഞ്ഞ പലിശ നിരക്കിലേക്ക് വായ്പ മാറ്റാന്‍ കഴിയും. തിരിച്ചടവുണ്ടാകാത്ത ഘട്ടത്തില്‍ പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ ലേലത്തിലൂടെ വിറ്റ് വായ്പാ തുക അതത് സ്ഥാപനങ്ങള്‍ തിരിച്ചു പിടിക്കുന്നു.

പണപ്പെരുപ്പം

പണപ്പെരുപ്പം ഉയര്‍ന്നാല്‍ കറന്‍സിയുടെ മൂല്യം കുറയുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്നു. പണപ്പെരുപ്പത്തിനെതിരെ സ്വര്‍ണ്ണം ഒരു വേലിയായി തന്നെ പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ചും വിപണിയില്‍ ദീര്‍ഘകാലം ഈയൊരവസ്ഥ നിലനിന്നാല്‍ സ്വര്‍ണ്ണത്തിന്റെ വില ഉയരുകയും ചെയ്യുന്നു.

വായ്പ

മിക്ക പണമിടപാടുകാരും തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും സ്വര്‍ണ്ണ വായ്പകള്‍ ലഭിക്കും. ഇവിടെ ബാങ്കുകളുടെ/ വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കിനായി ബാങ്കുകളെ സമീപിക്കാം.

വായ്പ കിട്ടാന്‍ എളുപ്പമാണെന്നതു കൊണ്ടു തന്നെ സ്വര്‍ണ്ണവായ്പകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ പലിശനിരക്കു കൂടി കണക്കിലെടുത്ത് മാത്രമെ മറ്റു ലോണുകളേക്കാള്‍ ഇതാണ് മികച്ചതെന്ന തീരുമാനത്തിലേക്കെത്താന്‍ കഴിയൂ. അതുകൊണ്ട് വായ്പയെടുക്കാന്‍ പോകുന്നതിനു മുന്‍പ് ഇതും കൂടെ മനസ്സിലാക്കി പോകൂ.