image

12 Feb 2022 2:35 AM GMT

Gold

ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീം, ഒരു കൊച്ചു സ്വര്‍ണ നിക്ഷേപം

MyFin Desk

ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീം, ഒരു കൊച്ചു സ്വര്‍ണ നിക്ഷേപം
X

Summary

സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കുറച്ചു സാമ്പാദ്യം മാത്രമേ കൈയ്യിലുള്ളൂ എങ്കിലും ഒരു നുള്ള് പൊന്ന് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ ഏവരും ശ്രമിക്കും. അത്തരത്തില്‍ ഒരു കൊച്ചു നിക്ഷേപം കരുതണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീം ഏറെ പ്രയോജനം ചെയ്യും. എന്താണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീം ? കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് മൊണറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗം തന്നെയാണ് ഇത്. വെറുതെ ഇരിക്കുന്ന സ്വര്‍ണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഉതുകുന്ന […]


സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കുറച്ചു സാമ്പാദ്യം മാത്രമേ കൈയ്യിലുള്ളൂ എങ്കിലും ഒരു...

സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കുറച്ചു സാമ്പാദ്യം മാത്രമേ കൈയ്യിലുള്ളൂ എങ്കിലും ഒരു നുള്ള് പൊന്ന് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ ഏവരും ശ്രമിക്കും. അത്തരത്തില്‍ ഒരു കൊച്ചു നിക്ഷേപം കരുതണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീം ഏറെ പ്രയോജനം ചെയ്യും.

എന്താണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീം ?
കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് മൊണറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗം തന്നെയാണ് ഇത്. വെറുതെ ഇരിക്കുന്ന സ്വര്‍ണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഉതുകുന്ന വിധം ഉപയോഗിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് ഗ്രാം. 10 ഗ്രാം, 20 ഗ്രാം എന്നിങ്ങനെ വിവിധ തൂക്കത്തിലുള്ള കോയിന്‍ ലഭ്യമാണ്.
സര്‍ക്കാര്‍ ഇറക്കുന്ന, ഒരു ഭാഗത്ത് അശോകചക്രവും മറുഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും മുദ്രണം ചെയ്ത സ്വര്‍ണ നാണയങ്ങളാണിത്.

പോസ്റ്റ് ഓഫീസുകളില്‍

തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസ് ശാഖകളില്‍ നിന്നും കോയിന്‍ ലഭിക്കും. വില അതാത് സമയത്തെ മാര്‍ക്കറ്റ് മൂല്യവുമായി ബന്ധപ്പെട്ടായിരിക്കും നിശ്ചയിക്കുക. സ്വര്‍ണ നാണയം വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് ഇത് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് കോര്‍പ്പറേഷന്‍ സെന്റര്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, ജ്വല്ലറികള്‍, ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ എന്നിവ വഴി സ്വര്‍ണ നാണയങ്ങള്‍ വാങ്ങാം. ഇങ്ങനെ വാങ്ങുന്നതിന് നൂലാമാലകള്‍ ഒന്നും തന്നെ ഇല്ല. ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത 24 കാരറ്റ് സംശുദ്ധ സ്വര്‍ണമാണിത്.

നാണയങ്ങള്‍ക്ക് മേല്‍ കൃത്രിമം ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ടാംപര്‍ പ്രൂഫ് പാക്കേജിംഗും ലഭിക്കും. ഒരു ഗ്രാം, രണ്ട് ഗ്രാം, അഞ്ച് ഗ്രാം, പത്ത് ഗ്രാം, 20 ഗ്രാം എന്നീ കണക്കിലാണ് സ്വര്‍ണ നാണയങ്ങള്‍ ലഭിക്കുക. ബി ഐ സ് മുദ്രയുള്ള ഇന്ത്യയിലെ ഏക സ്വര്‍ണ നാണയം ഇതാണ്. ആധുനികമായ സുരക്ഷാ സംവിധാനങ്ങളും നാണയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എസ് പി എം സി ഐ എല്‍)യ്ക്കാണ് സ്വര്‍ണ നാണയം നിര്‍മ്മിക്കുന്നതിനുള്ള ചുമതല. ഇന്ത്യയിലെ അന്താരഷ്ട്ര വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും നാണയങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.