- Home
- /
- Learn & Earn
- /
- Gold
- /
- പുതിയ...
Summary
വിപണിയില്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയിലെ സമീപകാല ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ സ്വര്‍ണ്ണാഭരണ വിഭാഗങ്ങളെ വേര്‍തിരിച്ചു. ജ്വല്ലറിക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍...
ഇന്ത്യയിലെ സമീപകാല ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ സ്വര്‍ണ്ണാഭരണ വിഭാഗങ്ങളെ വേര്‍തിരിച്ചു. ജ്വല്ലറിക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. വിപണിയില്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് ജ്വല്ലറിക്കാര്‍ക്ക് ഹാള്‍മാര്‍ക്കില്ലതെയും സ്വര്‍ണ്ണം വാങ്ങുന്നത് തുടരാം. 20, 23, 24 കാരറ്റ് സ്വര്‍ണ്ണവും ഹാള്‍മാര്‍ക്ക് ചെയ്യും.
സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ്, വാങ്ങുന്നവര്‍ക്ക് പരിശുദ്ധി ഉറപ്പ് നല്‍കുന്നു. നിലവില്‍ ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങളുടെ 30% മാത്രമേ ഹാള്‍മാര്‍ക്ക് ചെയ്തിട്ടുള്ളു. പുതിയ നിയമങ്ങള്‍ ഈ വിഭാഗത്തെ മെച്ചപ്പെടുത്തുകയും കൂടുതല്‍ ആധികാരികമാക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏകദേശം 4 ലക്ഷത്തോളം ജ്വല്ലറികളുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ 35879 എണ്ണം മാത്രമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി ഐ എസ്) സാക്ഷ്യപ്പെടുത്തിയത്.
ഹാള്‍മാര്‍ക്ക് ചെയ്ത ഓരോ സ്വര്‍ണാഭരണത്തിനും ഹാള്‍മാര്‍ക്കിംഗ് ഐ ഡി അഥവാ എച്ച് യു ഐ ഡി ഉണ്ടാക്കിയിട്ടുണ്ട് . ഇതൊരു ആല്‍ഫാന്യൂമെറിക് കോഡാണ്. ഹാള്‍മാര്‍ക്ക് അടയാളപ്പെടുത്തുമ്പോഴാണിത് നല്‍കുന്നത്. എന്നാല്‍ ഇത് ജ്വല്ലറി സര്‍ട്ടിഫിക്കേന്‍ഷന്‍ പ്രക്രിയ വൈകിപ്പിക്കുന്നതായാണ് വ്യവസായ രംഗത്തെ ചില പ്രമുഖര്‍ പറയുന്നത്.
ആദ്യ ഘട്ടത്തില്‍ 256 ജില്ലകളില്‍ നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ ജില്ലകളില്‍ അസസ്സിംഗ് മാര്‍ക്കിംഗ് സെന്ററുകളുമുണ്ട്. എന്നാല്‍ 40 ലക്ഷം രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള ജ്വല്ലറികളെ പുതിയ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കും.
2021 ജൂണ്‍ പകുതിയോടെയാണ് നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഇന്ത്യയില്‍ നിലവില്‍ വന്നത്. ഇതിനെ തുടര്‍ന്ന് ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ വില്‍ക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജ്വല്ലറികളുടെ എണ്ണം കുതിച്ചുയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജ്വല്ലറി നിയമം നടപ്പിലാക്കിയത്. ആള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ആഭ്യന്തര കൗണ്‍സിലിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഈ തീരുമാനം ജ്വല്ലറികള്‍ക്കിടയില്‍ വലിയതോതില്‍ ആശയ കുഴപ്പം സൃഷ്ടിച്ചു. പ്രധാനപ്പെട്ട പല കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജി ജെ സി അഭിപ്രായപ്പെട്ടു.
നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഇന്ത്യയുടെ സ്വര്‍ണ്ണ വിപണിക്ക് ഗുണകരമാകുമെന്നും സുതാര്യത മെച്ചപ്പെടുത്തുമെന്നും ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അഭിപ്രായങ്ങളുണ്ട്. നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഇന്ത്യന്‍ സ്വര്‍ണ്ണ വിപണിയുടെ പ്രശസ്തി വര്‍ധിപ്പിക്കുകയും ആഭരണ കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യും.