image

6 Feb 2022 11:38 PM GMT

Fixed Deposit

ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് അത്യാവശ്യമോ ?

MyFin Desk

ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് അത്യാവശ്യമോ ?
X

Summary

ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഗതാഗത കുരുക്ക് വര്‍ധിച്ചതോടെ ഇരുചക്രവാഹനങ്ങളുടെ അപകട സാധ്യതയും ഗണ്യമായി ഉയര്‍ന്നു. അപകടങ്ങള്‍ക്ക് പുറമേ മോഷണം അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള സംഭവങ്ങളില്‍ നിന്നും വാഹനങ്ങള്‍ക്ക് സംരക്ഷണം ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തില്‍, സമഗ്രമായ ഇരുചക്രവാഹന ഇന്‍ഷുറന്‍സിന് മാത്രമേ മതിയായ സുരക്ഷ നല്‍കാന്‍ കഴിയൂ. ടൂ വീലര്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യവും അവകൊണ്ടുള്ള നേട്ടങ്ങളും എന്താണെന്ന് നോക്കാം. എന്താണ് ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് ? ലളിതമായി പറഞ്ഞാല്‍ അപകടം, മോഷണം അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങള്‍ […]


ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഗതാഗത കുരുക്ക് വര്‍ധിച്ചതോടെ ഇരുചക്രവാഹനങ്ങളുടെ അപകട സാധ്യതയും ഗണ്യമായി ഉയര്‍ന്നു. അപകടങ്ങള്‍ക്ക് പുറമേ...

ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഗതാഗത കുരുക്ക് വര്‍ധിച്ചതോടെ ഇരുചക്രവാഹനങ്ങളുടെ അപകട സാധ്യതയും ഗണ്യമായി ഉയര്‍ന്നു. അപകടങ്ങള്‍ക്ക് പുറമേ മോഷണം അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള സംഭവങ്ങളില്‍ നിന്നും വാഹനങ്ങള്‍ക്ക് സംരക്ഷണം ആവശ്യമാണ്.
അത്തരമൊരു സാഹചര്യത്തില്‍, സമഗ്രമായ ഇരുചക്രവാഹന ഇന്‍ഷുറന്‍സിന് മാത്രമേ മതിയായ സുരക്ഷ നല്‍കാന്‍ കഴിയൂ. ടൂ വീലര്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യവും അവകൊണ്ടുള്ള നേട്ടങ്ങളും എന്താണെന്ന് നോക്കാം.
എന്താണ് ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് ?
ലളിതമായി പറഞ്ഞാല്‍ അപകടം, മോഷണം അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങള്‍ കാരണം ഒരു ഇരുചക്ര വാഹനത്തിനോ വാഹനമോടിക്കുന്നയാളിനോ സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങളില്‍ നിന്ന് ഇരുചക്രവാഹന ഇന്‍ഷുറന്‍സ് പോളിസി പരിരക്ഷ നല്‍കുന്നു. ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അധികാരികളും സര്‍ക്കാരും നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണ്.
ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് പ്രയോജനങ്ങള്‍
നിങ്ങളുടെ വാഹനത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ് വാഹന ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ അധികാരികളുടെ പിഴകളില്‍ നിന്ന് രക്ഷ നേടാം. അപ്രതീക്ഷിതമായുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും ചെലവുകള്‍ക്കും ഇന്‍ഷുറന്‍സ് വഴി സംരക്ഷണം ലഭിക്കുന്നു. അപകടത്തിലൂടെ സ്ഥിരമായ വൈകല്യമോ അല്ലെങ്കില്‍ മരണമോ ഉണ്ടായാല്‍ വ്യക്തിഗത അപകട പരിരക്ഷയും ഉറപ്പാക്കുന്നു. തേഡ് പാര്‍ട്ടിയില്‍ നിന്നു സംഭവിച്ചേക്കാവുന്ന ബാധ്യതകളില്‍ നിന്നുമുള്ള സംരക്ഷണവും ഈ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നുണ്ട്.
വിവിധ തരം ഇരുചക്രവാഹന ഇന്‍ഷുറന്‍സുകള്‍
വിവിധ കമ്പനികളില്‍ പല തരത്തിലുള്ള ബൈക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാണെങ്കിലും, അവയെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തരംതിരിക്കാം. വാഹനത്തിന്റെ എല്ലാത്തരം കേടുപാടുകള്‍ക്കും ബൈക്കിനും ഓടിക്കുന്നയാളിനും സംരക്ഷണം നല്‍കുന്ന സമഗ്രമായ പോളിസിയും ഒരു തേഡ് പാര്‍ട്ടിയില്‍ നിന്നുള്ള പരിക്കുകള്‍ക്ക് കവറേജ് വാഗ്ദാനം ചെയ്യുന്ന ലയബിലിറ്റി പോളിസിയും. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് എടുക്കാനിഷ്ടപ്പെടുന്നവരാണ് അധികവും. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച്, മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് നല്‍കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.