ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് നിലവിലുണ്ട്. ഇവയുടെ സഹായത്തോടെ ഒരു പുതിയ...
ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് നിലവിലുണ്ട്. ഇവയുടെ സഹായത്തോടെ ഒരു പുതിയ പോളിസി ആരംഭിക്കുന്നതോ നിലവിലുള്ള പോളിസി പുതുക്കുന്നതോ അനായാസം സാധിക്കും. ഓരോ ഇന്‍ഷുറന്‍സ് കമ്പനികളുടെയും രീതികള്‍ വ്യത്യസ്തമാണെങ്കിലും പൊതുവായ നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്.
- നിങ്ങള്‍ പോളിസിയെടുക്കാന്‍ ഉദ്ദേശിക്കുന്ന വെബ്‌സൈറ്റ്/ആപ്പ് അല്ലെങ്കില്‍ പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്യുക.
- 'ഇരുചക്ര വാഹന ഇന്‍ഷുറന്‍സ്' എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
- നിലവിലുള്ള പോളിസി പുതുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പുതുക്കുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കുക.
- ഒരു പുതിയ പോളിസിയെടുക്കുന്നതിന്, അതിനായി തന്നിരിക്കുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ആര്‍ സി ബുക്കില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ വാഹനത്തിന്റെ വിശദാംശങ്ങള്‍ നല്‍കുക.
- ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം, നിങ്ങള്‍ അടയ്‌ക്കേണ്ട ഇന്‍ഷുറന്‍സ് പ്രീമിയം എത്രയാണെന്ന് കാണാന്‍ കഴിയും.
- നിങ്ങള്‍ തുക അടയ്ക്കാന്‍ തയ്യാറാണെങ്കില്‍, ഏതെങ്കിലും ഓണ്‍ലൈന്‍ പേയ്‌മെന്റ് രീതിയിലുടെ ഇടപാട് പൂര്‍ത്തിയാക്കുക.
- ഓണ്‍ലൈന്‍ പേയ്‌മെന്റ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍, ഇന്‍ഷുറന്‍സ് കമ്പനി വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയും പോളിസിയും മറ്റ് ഡോക്യുമെന്റുകളും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്കും ഈ വിവരങ്ങള്‍ ലഭിക്കും.
- നിങ്ങള്‍ മറ്റെന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാം. അവരുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.
- ഓണ്‍ലൈന്‍ പേയ്‌മെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ ടൂ വീലര്‍ ഇന്‍ഷുറന്‍സ് പോളിസി ഉടനടി പ്രാബല്യത്തില്‍ വരും.
- കാലാവധി കഴിയുന്നതിന് മുമ്പ് നിങ്ങളുടെ പോളിസി പുതുക്കാന്‍ എപ്പോഴും ഓര്‍ക്കുക, അല്ലെങ്കില്‍ അപ്രതീക്ഷിതമായ അപകടങ്ങളില്‍ നിങ്ങള്‍ക്ക് മതിയായ സാമ്പത്തിക പിന്തുണ ലഭിക്കുകയില്ല.
മെച്ചം
നിങ്ങള്‍ ഓണ്‍ലൈനായി ഇന്‍ഷുറന്‍സെടുക്കുമ്പോള്‍, നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രധാന നേട്ടങ്ങള്‍ ഇവയാണ്.
ഉടനടി ലഭിക്കുന്ന കവറേജ്
ഓണ്‍ലൈനായി പോളിസിയെടുക്കുമ്പോള്‍, ഉടനടി കവറേജിന്റെ പ്രയോജനം ലഭിക്കും. നിങ്ങളുടെ ഇമെയിലില്‍ ഡിജിറ്റലായി ഒപ്പിട്ട ഇന്‍ഷുറന്‍സ് പോളിസി പകര്‍പ്പ് ലഭിക്കും. നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പോളിസിയെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉടനെ പോളിസി പകര്‍പ്പ് ലഭിക്കുകയില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് യഥാര്‍ത്ഥ പോളിസി പകര്‍പ്പ് ലഭിക്കുക.
ഓപ്ഷനുകളും ഒട്ടേറെ
നിങ്ങള്‍ ഓണ്‍ലൈനായി പോളിസിയെടുക്കുമ്പോള്‍, നിങ്ങള്‍ക്ക് നിരവധി ഇന്‍ഷുറന്‍സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. അവയില്‍ പലതും നിങ്ങളുടെ ഇഷ്ടാനുസൃതവും നിങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതുമാക്കി മാറ്റാം.
അധിക കവറേജ്
നിങ്ങളുടെ പോളിസി കവറേജ് വര്‍ധിപ്പിക്കുന്നതിന് നിരവധി ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. വ്യക്തിഗത അപകട പരിരക്ഷ, വാഹനത്തിന്റെ തേയ്മാനം, സ്പെയര്‍ പാര്‍ട്‌സുകള്‍ മാറ്റിയെടുക്കുക തുടങ്ങിയ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം
കിഴിവുകളും ബോണസും
ഐ ആര്‍ ഡി എ അംഗീകരിച്ച ഇന്‍ഷുറര്‍മാര്‍, ഓണ്‍ലൈന്‍ ടൂവീലര്‍ ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ നിരവധി കിഴിവുകളും ബോണസും വാഗ്ദാനം ചെയ്യുന്നു.
ചില അസോസിയേഷനുകളിലെ അംഗങ്ങള്‍ക്കുള്ള കിഴിവുകള്‍, ആന്റി-തെഫ്റ്റ് ഉപകരണം സ്ഥാപിക്കുന്നതിനുള്ള കിഴിവുകള്‍, നോ-ക്ലെയിം ബോണസ്, ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
നോ ക്ലെയിം ബോണസിന്റെ കൈമാറ്റം:
നിങ്ങള്‍ സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ തുടര്‍ന്നാല്‍, ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ ഇന്‍ഷുറര്‍ നിങ്ങളുടെ നോ ക്ലെയിം ബോണസ് വേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യും. ഫലത്തില്‍, ഒരു പുതിയ പോളിസി ഓണ്‍ലൈനായി എടുക്കുമ്പോള്‍ പണം ലാഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
പുതുക്കലുകള്‍ ശരവേഗത്തില്‍
നിങ്ങള്‍ ഒരു ടൂവീലര്‍ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈനായി എടുക്കുമ്പോള്‍, ഇന്‍ഷുറര്‍ക്ക് നിങ്ങള്‍ നേരത്തെ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും തന്നെ നല്‍കാം. ദൈര്‍ഘ്യമേറിയ ഫോമുകള്‍ പൂരിപ്പിക്കാതെ തന്നെ കമ്പനി വെബ്‌സൈറ്റോ മൊബൈല്‍ ആപ്പോ ഉപയോഗിച്ച് നിങ്ങള്‍ക്ക് വേഗത്തില്‍ പുതുക്കാന്‍ കഴിയും.