image

24 Feb 2024 12:39 PM GMT

ULIP

പിഎന്‍ബി മെറ്റലൈഫില്‍ നിന്നും പുതിയ യുലിപ്; അറിയാം ഇക്കാര്യങ്ങള്‍

MyFin Desk

New ULIP of PNB
X

Summary

  • ഫെബ്രുവരി 19 ന് ആരംഭിച്ച എന്‍എഫ്ഒ ഫെബ്രുവരി 29ന് അവസാനിക്കും.
  • ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപം നടത്തി സമ്പത്ത് സൃഷ്ടിക്കാന്‍ അവസരം.
  • ചെറുകിട കമ്പനികളില്‍ നിക്ഷേപം നടത്തി ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാകാം


പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യുലിപ്) വിഭാഗത്തില്‍ പുതിയ ഫണ്ട് അവതരിപ്പിച്ചു. പിഎംഎല്‍ഐ സ്‌മോള്‍ കാപ് ഫണ്ട് എന്നാണ് പുതിയ പദ്ധതിയുടെ പേര്. സ്‌മോള്‍ കാപ് കമ്പനികളില്‍ നിക്ഷപം കേന്ദ്രീകരിക്കുന്ന ഫണ്ട് ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപം നടത്തി സമ്പത്ത് സൃഷ്ടിക്കാന്‍ അവസരം നല്‍കുന്നതാണെന്നാണ് പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ അഭിപ്രായപ്പെടുന്നത്.

ഫെബ്രുവരി 19 ന് ആരംഭിച്ച എന്‍എഫ്ഒ ഫെബ്രുവരി 29ന് അവസാനിക്കും. 10 രൂപയ്ക്ക് യൂണിറ്റുകള്‍ സ്വന്തമാക്കാം. വിവിധ മേഖലകളില്‍ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള ചെറുകിട കമ്പനികളില്‍ നിക്ഷേപം നടത്തി ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാകാന്‍ പിഎന്‍ബി മെറ്റ് ലൈഫ് സ്‌മോള്‍ കാപ് ഫണ്ട് നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പിഎന്‍ബി മെറ്റ് ലൈഫ് സ്മാര്‍ട്ട് പ്ലാറ്റിനം പ്ലാന്‍, പിഎന്‍ബി മെറ്റ്‌ലൈഫ് ഗോള്‍ മള്‍ട്ടിപ്ലയര്‍ പ്ലാന്‍, പിഎന്‍ബി മെറ്റ് ലൈഫ് മേരാ വെല്‍ത്ത് പ്ലാന്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫണ്ട് സ്വന്തമാക്കാം.