image

27 Jan 2022 9:04 PM GMT

Fixed Deposit

കടം വാങ്ങാൻ സി ബി എല്‍ ഒ

MyFin Desk

കടം വാങ്ങാൻ സി ബി എല്‍ ഒ
X

Summary

പണം കടം വാങ്ങുന്നതിന്റെയും, തിരികെ നല്‍കുന്നതിന്റെയും വിവിധ ഉപാധികളെപ്പറ്റി സി ബി എല്‍ ഒ വിശദമാക്കുന്നുണ്ട്.


കോള്‍മണി മാര്‍ക്കറ്റില്‍ നിന്നും പണം സമാഹരിക്കാന്‍ അനുവാദമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് (ഉദാഹരണമായി ഇന്‍ഷുറന്‍സ് കമ്പിനികള്‍) ഹ്രസ്വകാല...

കോള്‍മണി മാര്‍ക്കറ്റില്‍ നിന്നും പണം സമാഹരിക്കാന്‍ അനുവാദമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് (ഉദാഹരണമായി ഇന്‍ഷുറന്‍സ് കമ്പിനികള്‍) ഹ്രസ്വകാല വായ്പകള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CCIL) കൊളാക്റ്ററലൈസ്ഡ് ബോറോയിംങ് ആന്‍ഡ് ലെന്‍ഡിംങ് ഒബ്ലിഗേഷന്‍ (CBLO ) ആരംഭിച്ചത്. ഇത് ഒരു ബോണ്ടിന്റെ മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. പണം കടം വാങ്ങുന്ന സ്ഥാപനം സി ബി എല്‍ ഒ വില്‍ക്കുന്നു, പണം നല്‍കുന്ന സ്ഥാപനം അത് വാങ്ങുന്നു.

24 മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല പണ ഉല്‍പ്പന്നമാണിത്. പണം കടം വാങ്ങുന്നതിന്റെയും, തിരികെ നല്‍കുന്നതിന്റെയും വിവിധ ഉപാധികളെപ്പറ്റി സി ബി എല്‍ ഒ വിശദമാക്കുന്നുണ്ട്. പണം തിരിച്ചടവിന് സി സി ഐ എല്ലിന്റെ ഗ്യാരന്റിയുണ്ട്. സി സി ഐ എല്ലില്‍ അംഗമായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ട്രഷറി ബില്ലുകള്‍ പോലെയുളള സെക്യൂരിറ്റീസ് ഈടായി നല്‍കണം. എങ്കില്‍ മാത്രമേ സി ബി എല്‍ ഒ വ്യാപാരത്തിന് അനുമതി ലഭിക്കുകയുള്ളൂ.

പണം കൈമാറ്റങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പിനികള്‍ക്കും, മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും കോള്‍മണി മാര്‍ക്കറ്റില്‍ നിന്നും പണം കടം വാങ്ങാന്‍ ആര്‍ബിഐയുടെ അനുവാദമില്ല. എന്നാല്‍ അവര്‍ക്ക് വായ്പ നല്‍കുന്നതിനുള്ള അനുമതിയുണ്ട്.