30 Jan 2023 5:42 AM
മുംബൈ: 2023 ലെ ആദ്യത്തെ രണ്ടാഴ്ച്ചയില്‍ രാജ്യത്തെ വായ്പ വളര്‍ച്ചയില്‍ കുറവ്. ഉയര്‍ന്ന പലിശയില്‍ വായ്പ എടുക്കാനുള്ള മടിയാണ് ഇത് കാണിക്കുന്നതെങ്കിലും, വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് ഒരു തെറ്റിധാരണ മാത്രമാണെന്നും, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ കുറയുന്നതിനനുസരിച്ച് വായ്പകളുടെ ഡിമാന്‍ഡ് ഉയരുമെന്നാണ്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം വായ്പ വളര്‍ച്ചയില്‍ 0.2 ശതമാനം കുറവാണ് ജനുവരി 13 വരെയുള്ള രണ്ടാഴ്ച്ചയില്‍ വാര്‍ഷികാടിസ്ഥാവനത്തിലുണ്ടായിരിക്കുന്നത്.
ഭക്ഷ്യേതര വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 20,499 രൂപയിലേക്കും, ഭക്ഷ്യ വായ്പ 23,159 കോടി രൂപയിലേക്കും താഴ്ന്നു. ഡിസംബര്‍ 30 ന് അവസാനിച്ച രണ്ടാമത്തെ ആഴ്ച്ചയില്‍ വായ്പ വളര്‍ച്ച 14.9 ശതമാനമായിരുന്നു. രാജ്യത്തെ ബാങ്കുകള്‍ ഉയര്‍ന്ന പണപ്പെരുപ്പം, ഉയരുന്ന പലിശ നിരക്ക് എന്നിവ മൂലം വെല്ലുവിളി നേരിടേണ്ടിവരുമെന്നായിരുന്നു റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ റിപ്പോര്‍ട്ട്.
ഉയര്‍ന്ന പണപ്പെരുപ്പത്തിനിടയില്‍ പലിശ നിരക്ക് വര്‍ധിക്കുന്നത് ബാങ്കുകളുടെ മാര്‍ജിന്‍ വര്‍ധിക്കാന്‍ കാരണമാകും അത് ബാങ്കുകളുടെ വരുമാന വളര്‍ച്ചയ്ക്കും കാരണമാകും. എന്നാല്‍, മറുവശത്ത് ഉയര്‍ന്ന വായ്പ സേവന ചെലവുകള്‍, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച എന്നിവ ബാങ്കുകളുടെ ആസ്തിയെ സംബന്ധിച്ചുള്ള റിസ്‌ക് ഉയര്‍ത്തുന്നുണ്ടെന്നും. ഈ വെല്ലുവിളികള്‍ക്കിടയിലും പ്രശ്നമായ വായ്പകളുടെ വളര്‍ച്ചയെ നേരിടാന്‍ ബാങ്കുകള്‍ സജ്ജമാണെന്നും മൂഡീസ് വ്യക്തമാക്കിയിരുന്നു.