image

27 Sept 2022 9:16 AM IST

Personal Finance

ഫെസ്റ്റിവൽ കാലത്ത് ഓഫര്‍ പെരുമഴയുമായി എസ്ബിഐ കാര്‍ഡ്

MyFin Desk

ഫെസ്റ്റിവൽ കാലത്ത് ഓഫര്‍ പെരുമഴയുമായി എസ്ബിഐ കാര്‍ഡ്
X

Summary

  2022 ലെ ഉത്സവ സീസണില്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി എസ്ബിഐ കാര്‍ഡ് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചു. ടിയര്‍ 1, ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരങ്ങള്‍ക്ക് 1600-ലധികം ഓഫറുകള്‍ എസ്ബിഐ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകള്‍ 2022 ഒക്ടോബര്‍ 31 വരെ ലഭ്യമാകും. ഇലക്ട്രോണിക്‌സ്, മൊബൈലുകള്‍, ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍, ആഭരണങ്ങള്‍, യാത്രകള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌ പ്ലേസുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ വിഭാഗങ്ങളില്‍ ഓഫറുകള്‍ ലഭ്യമാണ്. 2022 ലെ ഉത്സവകാല ഓഫറില്‍ […]


2022 ലെ ഉത്സവ സീസണില്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി എസ്ബിഐ കാര്‍ഡ് നിരവധി ഓഫറുകള്‍ അവതരിപ്പിച്ചു. ടിയര്‍ 1, ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരങ്ങള്‍ക്ക് 1600-ലധികം ഓഫറുകള്‍ എസ്ബിഐ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകള്‍ 2022 ഒക്ടോബര്‍ 31 വരെ ലഭ്യമാകും. ഇലക്ട്രോണിക്‌സ്, മൊബൈലുകള്‍, ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍, ആഭരണങ്ങള്‍, യാത്രകള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌ പ്ലേസുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ വിഭാഗങ്ങളില്‍ ഓഫറുകള്‍ ലഭ്യമാണ്.

2022 ലെ ഉത്സവകാല ഓഫറില്‍ 2600 നഗരങ്ങളിലായി 70-ലധികം ദേശീയ ഓഫറുകളും 1550 പ്രാദേശിക, ഹൈപ്പര്‍ലോക്കല്‍ ഓഫറുകളും ഉള്‍പ്പെടുന്നു. ഉത്സവകാല ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വിവിധ പാര്‍ട്ണര്‍ ബ്രാന്‍ഡുകളില്‍ ഉടനീളം 22.5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. 2022 ഒക്ടോബര്‍ 03 വരെയുള്ള ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിനായി എസ്ബിഐ കാര്‍ഡ് ആമസോണുമായി പ്രത്യേക കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇതിനുപുറമെ ഫ്ലിപ്കാര്‍ട്ട്, സാംസങ് മൊബൈല്‍, റിലയന്‍സ് ട്രെന്‍ഡ്സ്, പാന്റലൂണ്‍സ്, റെയ്മണ്ട്സ്, എല്‍ജി, സോണി, എച്ച്പി, മേക്ക് മൈ ട്രിപ്പ്, വിശാല്‍ മെഗാ മാര്‍ട്ട്, റിലയന്‍സ് ജൂവല്‍സ്, കാരറ്റ്‌ലെയ്ന്‍, ഹീറോ മോട്ടോഴ്‌സ് എന്നിവയുള്‍പ്പെടെ 28 പ്രധാന ആഗോള, ദേശീയ ബ്രാന്‍ഡുകള്‍ക്കായി എസ്ബിഐ കാര്‍ഡ് വിവിധ ഓഫറുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ത്യയിലെ 1.6 ലക്ഷത്തിലധികം വ്യാപാരികളിലും 2.25 ലക്ഷത്തിലധികം സ്റ്റോറുകളിലും എസ്ബിഐ കാര്‍ഡ് ഇഎംഐ ലഭ്യമാണ്. തിരഞ്ഞെടുത്ത പ്രാദേശിക വ്യാപാരികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇഎംഐ ഇടപാടുകളില്‍ 15 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.