image

9 March 2024 7:11 AM GMT

Banking

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരും

MyFin Desk

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരും
X

Summary

മാര്‍ച്ച് 31 വരെയുള്ള പലിശനിരക്ക് തന്നെയായിരിക്കും അടുത്ത മൂന്ന് മാസങ്ങളിലും


സാധാരണക്കാരുടെ ആശ്രയമായ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിലും മാറ്റമില്ല.

ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മാര്‍ച്ച് 31 വരെയുള്ള പലിശനിരക്ക് തന്നെയായിരിക്കും അടുത്ത മൂന്ന് മാസങ്ങളിലും.

പലിശനിരക്ക് ഇങ്ങനെ

സേവിങ്‌സ് ഡെപ്പോസിറ്റ് 4 %

ടേം ഡെപ്പോസിറ്റ് (ഒരു വര്‍ഷം) 6.9 %

ടേം ഡെപ്പോസിറ്റ് (രണ്ടുവര്‍ഷം) 7 %

ടേം ഡെപ്പോസിറ്റ് (മൂന്ന് വര്‍ഷം) 7.1 %

ടേം ഡെപ്പോസിറ്റ് (അഞ്ചുവര്‍ഷം) 7.5 %

അഞ്ചുവര്‍ഷം റിക്കറിങ് ഡെപ്പോസിറ്റ് 6.7 %

പബ്ലിക് പ്രോവിഡന്റ് ഫണ്ട് 7.1 %

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതി 8.2 %

പ്രതിമാസ വരുമാന പദ്ധതി 7.4 %

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് 7.7 %

കിസാന്‍ വികാസ് പത്ര 7.5 % (115 മാസം)

സുകന്യ സമൃദ്ധി പദ്ധതി 8.2 %