9 Dec 2022 6:14 AM
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള പലിശ നിരക്ക് പരിഷ്‌ക്കരിച്ച് ഫെഡറല്‍ ബാങ്ക്. പുതുക്കിയ നിരക്കുകള്‍ ഈ മാസം എട്ട് മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. റസിഡന്റ്, എന്‍ആര്‍ഇ, ഒഎന്‍ആര്‍ അക്കൗണ്ടുകള്‍ക്ക് നിരക്ക് ബാധകമാണ്.
ആര്‍ ബി ഐ തുടര്‍ച്ചയായി റിപ്പോ നിരക്ക് പരിഷ്‌കരിക്കുന്നതുകൊണ്ടാണ് ഇത്. കഴിഞ്ഞ ദിവസമാണ് 0.35 ശതമാനം നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ ആകെ റിപോ നിരക്ക് 6.25 ശതമാനമായി ഉയര്‍ന്നു. 5 ലക്ഷം രൂപയ്ക്ക് താഴെയുള്ള ബാലന്‍സിന് റിപ്പോ നിരക്കിനേക്കാള്‍ 3.20 ശതമാനം കുറവില്‍ പലിശ കണക്കാക്കി നല്‍കും. 5 ലക്ഷം രൂപയില്‍ അധികവും എന്നാല്‍ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ളതുമായ സേവിംഗ്സ് അക്കൗണ്ടിലെ ബാലന്‍സ് തുകയ്ക്കും ഇതേ പലിശയാകും ലഭിക്കുക.
50 ലക്ഷം മുതല്‍ 5 കോടി രൂപയ്ക്ക് താഴെ വരെയുള്ള ബാലന്‍സിനും ഇതേ പലിശ നിരക്കാണ്. എന്നാല്‍ എന്‍ഡ് ഓഫ് ദി ഡേ ബാലന്‍സ് ആയി കിടക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് റിപ്പോ നിരക്കിനേക്കാള്‍ 3 ശതമാനം കുറവ് പലിശയാകും ലഭിക്കുക.
ഇക്കഴിഞ്ഞ ഏഴാം തീയതി ആര്‍ബിഐ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 6.25 ശതമാനമായി ഉയര്‍ന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി അനുമാനം 6.8 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഡിസംബര്‍ അഞ്ചിന് ആരംഭിച്ച പണനയ അവലോകന യോഗത്തിന്റെ അവസാന ദിനത്തിലാണ് പലിശ നിരക്കുയര്‍ത്തല്‍ ആര്‍ബിഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് തവണയും പലിശ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വീതമായിരുന്നു ഉയര്‍ത്തിയത്.