21 March 2024 6:48 AM
Summary
2023, 2024 സാമ്പത്തിക വര്‍ഷത്തെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാര്‍ച് 31 പ്രവൃത്തി ദിനമാക്കിയത്
സര്‍കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ മാര്‍ച് 31 തുറക്കും.
മാര്‍ച് 31 ഞായറാഴ്ചയാണെങ്കിലും എല്ലാ ബാങ്ക് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ നിർദ്ദേശം നൽകി.
2023, 2024 സാമ്പത്തിക വര്‍ഷത്തെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാര്‍ച് 31 പ്രവൃത്തി ദിനമാക്കിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം.
റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്കാണ് നിര്‍ദേശം. ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും തുറക്കാനാണ് ആര്‍ബിഐ ഉത്തവിട്ടിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, യെസ് ബാങ്ക്, കൊടക്ക് മഹിന്ദ്ര ബാങ്ക്, കർണാടക ബാങ്ക്, ആർബിഎല്‍ ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, സിഎസ്ബി ബാങ്ക് തുടങ്ങിയവയെല്ലാം റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ടവയാണ്.