image

11 Jan 2022 6:12 AM GMT

Banking

ഫോണ്‍ ബാങ്കിങ് നടത്താറുണ്ടോ?എങ്കില്‍ ശ്രദ്ധിക്കൂ

MyFin Desk

ഫോണ്‍ ബാങ്കിങ് നടത്താറുണ്ടോ?എങ്കില്‍ ശ്രദ്ധിക്കൂ
X

Summary

രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ അവരുടെ ഇടപാടുകാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ ഫോണില്‍ സേവ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


നിങ്ങളുടെ ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ടുളള വിരങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ സേവ് ചെയ്തിട്ടുണ്ടോ? എങ്കില്‍ ഇത് ഒഴിവാക്കിക്കോളൂ....

നിങ്ങളുടെ ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ടുളള വിരങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ സേവ് ചെയ്തിട്ടുണ്ടോ? എങ്കില്‍ ഇത് ഒഴിവാക്കിക്കോളൂ. മൊബൈല്‍ ഫോണുകളില്‍ നിന്ന് നിര്‍ണായ വിവരങ്ങള്‍ ചോര്‍ത്തി നിങ്ങളുടെ അക്കൗണ്ട് കാലിയാക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ അവരുടെ ഇടപാടുകാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ ഫോണില്‍ സേവ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പിന്‍, സി വി വി

പല ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍, പലതരം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറുകള്‍, ഒരോന്നിനും വേണ്ട പാസ് വേഡുകള്‍ ഇവയെല്ലാം ഓര്‍മ്മയില്‍ വയ്ക്കുക സാധാരണ മനുഷ്യന് എളുപ്പമല്ല. അതുകൊണ്ടാണ് ഇതിനായി പലരും സ്മാര്‍ട്ട് ഫോണിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുത്ത് പണം തട്ടുന്ന വിധത്തിലേക്ക് ഹാക്കര്‍മാര്‍ വളര്‍ന്നിരിക്കുന്നു. വണ്‍ ടൈം പാസ് വേര്‍ഡ്, പിന്‍ നമ്പര്‍, വിവിധ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ സി വി വി നമ്പര്‍ എന്നിവയൊന്നും ഫോണില്‍ സേവ് ചെയ്യേണ്ടതില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്ത് സ്വയം ഹാക്കിംഗില്‍ നിന്ന് രക്ഷപ്പെടണം.

സേവ് ചെയ്യേണ്ട

ഒരാള്‍ക്ക് പല ബാങ്കുകളിലായി വ്യത്യസ്തങ്ങളായ അക്കൗണ്ടുകളും അതുമായി ബന്ധപ്പെട്ട് ഓര്‍ത്തു വയ്‌ക്കേണ്ട നിരവധി വിവരങ്ങളുമുണ്ടാകും. എന്നാല്‍ ഇതെല്ലാം സേവ് ചെയ്യുന്നത് നിങ്ങളുടെ അക്കൗണ്ട് കാലിയാക്കാന്‍ അനുവദിക്കുന്നതിന് തുല്യമായിരിക്കും.

കൈമാറരുത് കാര്‍ഡ്

ആള് എത്ര വേണ്ടപ്പെട്ടതെങ്കിലുമാകട്ടെ, നിങ്ങള്‍ ഉപയോഗിക്കുന്ന എ ടി എം കാര്‍ഡുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുക എന്നാല്‍ നിങ്ങളുടെ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരാനുള്ള സാധ്യത കൂട്ടുകയാണ്. ഇത് പിന്നീട് വലിയ സാമ്പത്തിക നഷ്ടത്തിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും നയിച്ചേക്കാം.

ഡിലീറ്റ് ചെയ്ത് സുരക്ഷിതരാകാം

അതുകൊണ്ട് ബാങ്ക് സംബന്ധമായ നിര്‍ണായക വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിച്ച് വയ്ക്കുന്ന ശീലമുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇത്തരം വിവരങ്ങള്‍ ഫോണില്‍ സേവ് ചെയ്യുന്നതിന് പകരം മറ്റെന്തെങ്കിലും സംവിധാനം കണ്ടത്തേണ്ടതുണ്ട്. ഒരോ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ഓര്‍ത്ത് വയ്ക്കുകയോ അല്ലെങ്കില്‍ അത് കുറിച്ചെടുത്ത് ആവശ്യം കഴിഞ്ഞ് നശിപ്പിക്കുകയോ ചെയ്യുക. ഓര്‍ക്കുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.