11 Dec 2024 10:12 AM GMT
എം സിഎൽആർ അധിഷ്ടിത വായ്യാനിരക്ക് വർധിപ്പിച്ച് എച്ച്‌ഡിഎഫ്സി ബാങ്ക്. പലിശനിരക്കില്‍ അഞ്ചുബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ഇതോടെ എംസിഎല്‍ആര്‍ പലിശനിരക്ക് 9.20 ശതമാനം മുതല്‍ 9.50 ശതമാനം വരെയുള്ള പരിധിയിലേക്ക് ഉയര്‍ന്നു.
പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ 9.15 ശതമാനത്തില്‍ നിന്ന് 9.20 ശതമാനമായി ഉയര്‍ന്നു. ഒരു മാസം, മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് യഥാക്രമം 9.20 ശതമാനം, 9.30 ശതമാനം, 9.45 ശതമാനം, 9.45 ശതമാനം, 9.50 ശതമാനം എന്നിങ്ങനെയാണ്. ഓവര്‍നൈറ്റ് എംസിഎല്‍ആറിന്റെ പലിശനിരക്ക് മാത്രമാണ് ബാങ്ക് വര്‍ധിപ്പിച്ചത്.