image

19 Oct 2022 3:36 AM GMT

Banking

ഫോണ്‍ പേയുടെ നഷ്ടം 671 കോടി രൂപയായി കുറഞ്ഞു

MyFin Desk

ഫോണ്‍ പേയുടെ നഷ്ടം 671 കോടി രൂപയായി കുറഞ്ഞു
X

Summary

ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫിന്‍ ടെക്ക് സ്ഥാപനമായ ഫോണ്‍പേ യുടെ നഷ്ടം 671 കോടി രൂപയായി കുറഞ്ഞു. കമ്പനി ഓഹരിയുടെ രൂപത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അനുകുല്യമായ 'എംപ്ലോയി സ്റ്റോക്ക് ഓണേര്‍ഷിപ് പ്ലാനിനായുള്ള (ഇഎസ്ഓപി) ചെലവ് ഒഴിച്ചുള്ള കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 789 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 690 കോടി രൂപയില്‍ നിന്നും ഇരട്ടിയായി വര്‍ധിച്ചു […]


ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫിന്‍ ടെക്ക് സ്ഥാപനമായ ഫോണ്‍പേ യുടെ നഷ്ടം 671 കോടി രൂപയായി കുറഞ്ഞു. കമ്പനി ഓഹരിയുടെ രൂപത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അനുകുല്യമായ 'എംപ്ലോയി സ്റ്റോക്ക് ഓണേര്‍ഷിപ് പ്ലാനിനായുള്ള (ഇഎസ്ഓപി) ചെലവ് ഒഴിച്ചുള്ള കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 789 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 690 കോടി രൂപയില്‍ നിന്നും ഇരട്ടിയായി വര്‍ധിച്ചു 1,646 കോടി രൂപയായി. ഫോണ്‍ പേയുടെ വിപണന നിക്ഷേപം 866 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 535 കോടി രൂപയായിരുന്നു.

2021 -22 വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ്, വെല്‍ത് സര്‍വീസുകള്‍ പോലുള്ള ഉത്പന്നങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദ്രുതഗതിയില്‍ നിയമനം നടത്തിയത് ജീവനക്കാര്‍ക്കുള്ള ചിലവ് 162 കോടി രൂപയായി വര്‍ധിക്കുന്നതിന് കാരണമായി. 2021ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് നടന്നപ്പോഴും 2022ലെ ഐപിഎല്‍ സമയത്തും കമ്പനിയുടെ പുതിയ ഇന്‍ഷുറന്‍സ് വിതരണ ബിസിനസ്സിനായുള്ള വിപണന തന്ത്രങ്ങളാണ് വളര്‍ച്ചക്ക് കാരണമായതെന്ന് കമ്പനി അറിയിച്ചു.