22 Jun 2022 2:38 AM GMT
Summary
മുംബൈ: ബാങ്കിതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി (വായ്പ) പണം ലോഡ് ചെയ്യുന്നത് വിലക്കി ആര്‍ബിഐ. പിപിഐ കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശമനുസരിച്ച് ക്രെഡിറ്റ് ലൈനില്‍ നിന്ന് കാര്‍ഡ് നിറയ്ക്കാന്‍ പാടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ ആര്‍ബിഐ പറയുന്നുണ്ട്. സാധാനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റുമാണ് പിപിഐ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വാലറ്റുകളില്‍ മുന്‍കൂര്‍ നിറച്ചിട്ടുള്ള […]
മുംബൈ: ബാങ്കിതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി (വായ്പ) പണം ലോഡ് ചെയ്യുന്നത് വിലക്കി ആര്‍ബിഐ. പിപിഐ കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശമനുസരിച്ച് ക്രെഡിറ്റ് ലൈനില്‍ നിന്ന് കാര്‍ഡ് നിറയ്ക്കാന്‍ പാടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ ആര്‍ബിഐ പറയുന്നുണ്ട്. സാധാനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റുമാണ് പിപിഐ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വാലറ്റുകളില്‍ മുന്‍കൂര്‍ നിറച്ചിട്ടുള്ള പണം കൊണ്ടാണ് ഇത് ചെയ്യുക. ആമസോണ്‍ പേ, ബജാജ് ഫിനാന്‍സ്, ഒല ഫിനാന്‍ഷ്യല്‍ സര്‍വീസ്, പേയു പേയ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഫോണ്‍പേ തുടങ്ങിയവ അടക്കം 35 ഓളം പിപി ഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പല പിപിഐ സ്ഥാപനങ്ങളും ഉപഭോക്താക്കളെ നേടാന്‍ ബാങ്കുകള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി കൈകോര്‍ത്ത് വായ്പകള്‍ അനുവദിക്കാറുണ്ട്. അഥവാ ക്രെഡിറ്റില്‍ വാലറ്റുകളിലേക്ക് പണം നല്‍കാറണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇനി നിയന്ത്രണമുണ്ടാകും. ബാങ്കിംഗ് പാര്‍ട്ടണര്‍മാരുമായി കൈകോര്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്ന ഫിന്‍ടെക് കമ്പനികള്‍ക്കും ഇത് ബാധകമാകും. പിപി ഐ കള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് എന്ന നിലയ്ക്കാണ്. എന്നാല്‍ പല സ്ഥാപനങ്ങളും ക്രെഡിറ്റ് ഇന്‍സ്ട്രുമെന്റ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് തടയിടുകയാണ് ലക്ഷ്യം. പിപിഐകള്‍ക്ക് ഇടപാടുകള്‍ക്കായി കാര്‍ഡുകള്‍, വാലറ്റുകള്‍ തുടങ്ങിയ ഇന്‍സ്ട്രുമെന്റുകള്‍ പുറത്തിറക്കാനേ അനുമതിയുള്ളു. പേപ്പര്‍ വൗച്ചറുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും ആര്‍ബിഐ ഇത്തരം സ്ഥാപനങ്ങളെ വിലക്കിയിട്ടുണ്ട്.