28 Jan 2022 1:33 AM GMT
Summary
മഹാമാരി മൂലമുണ്ടായ തകര്‍ച്ചയില്‍ നിന്നും, പുതിയ വായ്പാ നയങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഉപയോഗിച്ച് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ഫിന്‍ടെക് മേഖലയ്ക്ക് ബജറ്റില്‍ മുന്‍ഗണനയുണ്ടാകുമോ? ഇന്ത്യയിലെ 95 ശതമാനം ബിസിനസുകളും സൂക്ഷ്മ വ്യവസായങ്ങളായതിനാല്‍ ഫണ്ടുകളും വായ്പകളും അവയ്ക്ക്് ആവശ്യമാണ്. അതുകൊണ്ട് തന്നെ കേന്ദ്ര ബജറ്റില്‍ ചെറുകിട സൂക്ഷമ ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്എംഇ) സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫണ്ട് ലഭിക്കുന്നതിനും നികുതി ഇളവുണ്ടാകുന്നതിനും മുന്‍ഗണന ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. കൂടാതെ, ഇവയുടെ അംഗീകാരങ്ങള്‍ വേഗത്തിലാക്കുക, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിനായി മാനദണ്ഡങ്ങള്‍ കാര്യക്ഷമമാക്കുക, സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നത് […]
മഹാമാരി മൂലമുണ്ടായ തകര്‍ച്ചയില്‍ നിന്നും, പുതിയ വായ്പാ നയങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഉപയോഗിച്ച് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ഫിന്‍ടെക് മേഖലയ്ക്ക് ബജറ്റില്‍ മുന്‍ഗണനയുണ്ടാകുമോ?
ഇന്ത്യയിലെ 95 ശതമാനം ബിസിനസുകളും സൂക്ഷ്മ വ്യവസായങ്ങളായതിനാല്‍ ഫണ്ടുകളും വായ്പകളും അവയ്ക്ക്് ആവശ്യമാണ്. അതുകൊണ്ട് തന്നെ കേന്ദ്ര ബജറ്റില്‍ ചെറുകിട സൂക്ഷമ ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്എംഇ) സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫണ്ട് ലഭിക്കുന്നതിനും നികുതി ഇളവുണ്ടാകുന്നതിനും മുന്‍ഗണന ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
കൂടാതെ, ഇവയുടെ അംഗീകാരങ്ങള്‍ വേഗത്തിലാക്കുക, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിനായി മാനദണ്ഡങ്ങള്‍ കാര്യക്ഷമമാക്കുക, സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ചില നടപടികള്‍ക്ക് വേഗം കൂട്ടാന്‍ ധനമന്ത്രിക്ക് കഴിയും. മാത്രമല്ല കൂടുതല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്ത് സംരംഭകത്വ തരംഗത്തെ ഉയര്‍ത്താനാകും. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും വ്യാപകമായ നഗരവല്‍ക്കരണത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് മെട്രോകളെ ഒഴിവാക്കുകയും ചെയ്യും.
രാജ്യത്ത് അരകോടിയിലധികം ആളുകള്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണ്. അവരെ മുഖ്യധാരാ സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ധനമന്ത്രിക്ക് മേല്‍പറഞ്ഞവരെ സാമ്പത്തിക വ്യവസ്ഥിതിയില്‍ ഉള്‍പ്പെടുത്തുന്നതിനും അവരുടെ വിവരങ്ങള്‍ ശേഖരിക്കാനും കുറഞ്ഞ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കും.