image

12 May 2022 4:10 AM GMT

Learn & Earn

ഡിജിറ്റല്‍ ഇടപാട് സംബന്ധിച്ച സംശയങ്ങളുണ്ടോ?, 'ഡിജിസാതി' ഇനി വിരല്‍ തുമ്പില്‍

MyFin Desk

ഡിജിറ്റല്‍ ഇടപാട് സംബന്ധിച്ച സംശയങ്ങളുണ്ടോ?, ഡിജിസാതി ഇനി വിരല്‍ തുമ്പില്‍
X

Summary

ഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കുമായി പൂര്‍ണ്ണ സമയ ഹെല്‍പ്പ് ലൈന്‍ സജീവമാക്കി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിന് വേണ്ടി എന്‍പിസിഐ ആണ് 'ഡിജിസാതി' എന്ന പേരില്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചത്. ഡിജിറ്റല്‍ പേയ്മെന്റ് ഉത്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ചു വിവരങ്ങള്‍ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഡിജിസാതി വാട്ട്‌സ്ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട് ഇപ്പോള്‍. പേയ്‌മെന്റ് സംവിധാനത്തിന്റെ കുടക്കീഴില്‍ ഒന്നിലധികം ഉത്പന്നങ്ങളും സേവനങ്ങളുമായി...


ഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കുമായി പൂര്‍ണ്ണ സമയ ഹെല്‍പ്പ് ലൈന്‍ സജീവമാക്കി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിന് വേണ്ടി എന്‍പിസിഐ ആണ് 'ഡിജിസാതി' എന്ന പേരില്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചത്. ഡിജിറ്റല്‍ പേയ്മെന്റ് ഉത്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ചു വിവരങ്ങള്‍ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഡിജിസാതി വാട്ട്‌സ്ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട് ഇപ്പോള്‍.

പേയ്‌മെന്റ് സംവിധാനത്തിന്റെ കുടക്കീഴില്‍ ഒന്നിലധികം ഉത്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു ഓട്ടോമേറ്റഡ് പ്രതികരണ സംവിധാനമാണ് ഡിജിസാത്തി.

+91 892 891 3333 എന്ന നമ്പറില്‍ സന്ദേശം അയയ്ക്കുന്നതിലൂടെ വാട്ട്‌സ്ആപ്പില്‍ വിവരങ്ങള്‍ ലഭ്യമാകും. മറ്റ് സോഷ്യല്‍ മീഡിയ ചാനലുകളിലും ഈ സൗകര്യം ഉടന്‍ ലഭ്യമാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഡിജിസാതി ഉപയോഗിക്കാനാകും. ഏതെങ്കിലും പ്രത്യേക ഉത്പന്നമോ സേവനമോ എങ്ങനെ പ്രയോജനപ്പെടുത്താം അല്ലെങ്കില്‍ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പോലും ഈ ആപ്പ് ഉപഭോക്താക്കളെ നയിക്കുന്നു.

https://digisaathi.info/#/ ഡിജിസാതിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ചാറ്റ്‌ബോട്ട് സൗകര്യം വഴിയും, ടോള്‍ ഫ്രീ കോളുകള്‍ - 14431 & 1800 891 3333 വഴിയും വിവരങ്ങള്‍ ലഭ്യമാണ്.