2 Nov 2022 3:18 AM
Summary
ഇ-റുപ്പിയുടെ കരുത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചയുടെ പുതുവഴികള്‍ വൈകാതെ തുറന്നു നല്‍കും. ആര്‍ബിഐയുടെ 'ഡിജിറ്റല്‍ പണമായ' സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) പൈലറ്റ് പ്രോജക്ടില്‍ ആദ്യദിനം തന്നെ 275 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് കേന്ദ്രം. സര്‍ക്കാര്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടിലാണ് സിബിഡിസി ആദ്യമായി ഉപയോഗിച്ചത്. പദ്ധതിയില്‍ ആദ്യമായി അക്കൗണ്ട് തുടങ്ങിയ ഒന്‍പത് ബാങ്കുകള്‍ 140 കോടിയുടെ (24 ട്രേഡ് ഇടപാടുകള്‍), 130 കോടി രൂപയുടെയും (23 ട്രേഡ് ഇടപാടുകള്‍) ഇടപാടുകളാണ് കഴിഞ്ഞ ദിവസം […]
ഇ-റുപ്പിയുടെ കരുത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചയുടെ പുതുവഴികള്‍ വൈകാതെ തുറന്നു നല്‍കും. ആര്‍ബിഐയുടെ 'ഡിജിറ്റല്‍ പണമായ' സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) പൈലറ്റ് പ്രോജക്ടില്‍ ആദ്യദിനം തന്നെ 275 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് കേന്ദ്രം. സര്‍ക്കാര്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട ഇടപാടിലാണ് സിബിഡിസി ആദ്യമായി ഉപയോഗിച്ചത്. പദ്ധതിയില്‍ ആദ്യമായി അക്കൗണ്ട് തുടങ്ങിയ ഒന്‍പത് ബാങ്കുകള്‍ 140 കോടിയുടെ (24 ട്രേഡ് ഇടപാടുകള്‍), 130 കോടി രൂപയുടെയും (23 ട്രേഡ് ഇടപാടുകള്‍) ഇടപാടുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.
പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള ഡിജിറ്റല്‍ കറന്‍സി ഒരു മാസത്തിനകം ഇറക്കുമെന്നും ആര്‍ബിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളെയാണ് ഇപ്പോള്‍ ഇ-റുപ്പി പൈലറ്റ് പ്രോജക്ടിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ബാങ്കുകളെല്ലാം തന്നെ ആര്‍ബിഐയുമായി ഇടപാട് നടത്തുന്നതിന് പ്രത്യേക അക്കൗണ്ടുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കാന്‍ സിബിഡിസി സഹായിക്കുമെന്നും, ഇടപാടുകളുടെ ചെലവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കുമെന്നും ആര്‍ബിഐ ഇറക്കിയ പ്രസ്താവനയിലുണ്ട്.
2022-23 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ ആമുഖം അവതരിപ്പിച്ചിരുന്നു. കൂടാതെ 'ധനകാര്യ ബില്‍ 2022' പാസാക്കികൊണ്ട് 1934 ലെ ആര്‍ബിഐ നിയമത്തിന്റെ പ്രസക്തമായ വകുപ്പില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.