image

19 March 2022 2:07 AM GMT

Lifestyle

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)

MyFin Desk

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)
X

Summary

രാജ്യത്തെ ഓഹരി വിപണികളുടെ നിയന്ത്രണം, വികസനം എന്നിവ മുതല്‍ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക വരെയുള്ള ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിന് 1992 ഏപ്രില്‍ 12ന് സ്ഥാപിതമായ നിയമാനുസൃത റെഗുലേറ്ററി സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി. 1993 മുതല്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട നയ രൂപീകരണം, നിയന്ത്രണം എന്നിവയുടെ ചുമതലയും സെബിയ്ക്കാണ്. മുംബൈയിലാണ് സെബിയുടെ ആസ്ഥാനം. അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ഡെല്‍ഹി എന്നിവിടങ്ങളില്‍ സെബിയുടെ ബ്രാഞ്ച് ഓഫീസുകള്‍ ഉണ്ട്. ഇതുകൂടാതെ, ബെംഗളൂരു, ഭുവനേശ്വര്‍, […]


രാജ്യത്തെ ഓഹരി വിപണികളുടെ നിയന്ത്രണം, വികസനം എന്നിവ മുതല്‍ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക വരെയുള്ള ലക്ഷ്യങ്ങള്‍...

രാജ്യത്തെ ഓഹരി വിപണികളുടെ നിയന്ത്രണം, വികസനം എന്നിവ മുതല്‍ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക വരെയുള്ള ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിന് 1992 ഏപ്രില്‍ 12ന് സ്ഥാപിതമായ നിയമാനുസൃത റെഗുലേറ്ററി സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി. 1993 മുതല്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട നയ രൂപീകരണം, നിയന്ത്രണം എന്നിവയുടെ ചുമതലയും സെബിയ്ക്കാണ്.

മുംബൈയിലാണ് സെബിയുടെ ആസ്ഥാനം. അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ഡെല്‍ഹി എന്നിവിടങ്ങളില്‍ സെബിയുടെ ബ്രാഞ്ച് ഓഫീസുകള്‍ ഉണ്ട്. ഇതുകൂടാതെ, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ഗുവാഹത്തി, കൊച്ചി, പട്‌ന, ജയ്പൂര്‍ എന്നിവിടങ്ങളില്‍ പ്രാദേശിക ബ്രാഞ്ച് ഓഫീസുകളും സെബി സ്ഥാപിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ചെയര്‍മാനും, മറ്റ് അംഗങ്ങളും ഉള്‍പ്പെട്ടതാണ് സെബിയുടെ ഡയറക്ടര്‍ ബോര്‍ഡ്. ഏകദേശം 20 വകുപ്പുകളാണ് സെബിയ്ക്ക് കീഴിലുള്ളത്. കോര്‍പ്പറേഷന്‍ ഫിനാന്‍സ്, ഇക്കണോമിക് ആന്‍ഡ് പോളിസി അനാലിസിസ്, ഡെറ്റ് ആന്‍ഡ് ഹൈബ്രിഡ് സെക്യൂരിറ്റികള്‍, എന്‍ഫോഴ്സ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ്, ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്, കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റ് റെഗുലേഷന്‍, ലീഗല്‍ അഫയേഴ്സ് എന്നിവയാണ് ഈ വകുപ്പുകളില്‍ ചിലത്. ചെയര്‍മാനെയും, അഞ്ച് അംഗങ്ങളേയും കേന്ദ്ര സര്‍ക്കാരാണ് നിയമിക്കുന്നത്. കൂടാതെ, ബോര്‍ഡ് അംഗങ്ങളില്‍ രണ്ട് പേരെ കേന്ദ്ര ധനകാര്യ വകുപ്പും, ഒരാളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നിയമിക്കും.

മുഖ്യ പ്രവര്‍ത്തനങ്ങള്‍

1. ഓഹരി വിപണിയിലെ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക.

2. വിപണിയുടെ വികസനം പ്രോത്സാഹിപ്പിക്കുക. നിയന്ത്രണാധികാരവും സെബിയ്ക്കുണ്ട്.

3. ഓഹരി ബ്രോക്കര്‍മാര്‍, പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍, നിക്ഷേപക ഉപദേശകര്‍, ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍, ബാങ്കര്‍മാര്‍, ട്രസ്റ്റികള്‍, രജിസ്ട്രാര്‍മാര്‍ തുടങ്ങിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും സെബി ഒരുക്കുന്നു.

4. ഡെപ്പോസിറ്ററികള്‍, ഓഹരികൾ സൂക്ഷിക്കുന്ന സ്ഥാപനങ്ങള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക.

5. ഓഹരിയുമായി ബന്ധപ്പെട്ട അന്യായവും, വഞ്ചനാപരവുമായ വ്യാപാര രീതികളെ തടയുക.

6. ഓഹരി ഇടനിലക്കാരെ പറ്റി നിക്ഷേപകര്‍ക്കിടയില്‍ ധാരണ ഉണ്ടെന്ന് ഉറപ്പാക്കുക.

7. ഓഹരികള്‍, കമ്പനി ഉടമസ്ഥത തുടങ്ങിയവ കൈമാറ്റം ചെയ്യുന്നത് നിരീക്ഷിക്കുക.

8. ഓഹരി വിപണി എപ്പോഴും കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് ഗവേഷണം നടത്തുക.

അധികാരങ്ങള്‍

1. ഓഹരി വിപണിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകളിന്മേല്‍ വിധിന്യായം ഇറക്കാനുള്ള അധികാരം. വിപണിയില്‍ നീതിയും, സുതാര്യതയും ഉറപ്പിക്കുകയാണ് ലക്ഷ്യം.

2. സെബി പുറത്തിറക്കുന്ന നിയന്ത്രണങ്ങളും, വിധിന്യായങ്ങളും നടപ്പില്‍ വരുത്തുന്നതിനുള്ള അധികാരം. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാനും, അക്കൗണ്ട് ബുക്കുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പരിശോധിക്കുന്നതിനും സെബിയ്ക്ക് അധികാരമുണ്ട്.

3. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങളും, നിയന്ത്രണങ്ങളും രൂപപ്പെടുത്താനുള്ള അവകാശവും സെബിയില്‍ നിക്ഷിപ്തമാണ്.