image

24 Feb 2022 5:56 AM GMT

Insurance

അവകാശികളില്ലാത്ത പണം ഇന്‍ഷുറന്‍സ് കമ്പനികളിൽ നിന്ന് തിരിച്ചുപിടിക്കാം

MyFin Desk

അവകാശികളില്ലാത്ത പണം ഇന്‍ഷുറന്‍സ് കമ്പനികളിൽ നിന്ന് തിരിച്ചുപിടിക്കാം
X

Summary

21,539 കോടി രൂപയുടെ ക്ലെയിം ചെയപ്പെടാത്ത പോളിസി തുക എല്‍ഐസിയുടെ കൈവശമുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. എല്‍ഐസി പോളിസി എടുത്ത ശേഷം കൃത്യമായി അതിനെ പിന്തുടരാത്ത ആളുകള്‍ ഒട്ടേറെയാണ്. പ്രത്യേകിച്ച്, പോളിസി ഉടമ മരണപ്പെട്ടാല്‍ തുക ക്ലെയിം ചെയ്യാന്‍ ആരും വരാത്ത അവസ്ഥയുണ്ട്. ഇവയ്ക്ക് പുറമേ മെച്യൂരിറ്റി ക്ലെയിമുകള്‍, അതിജീവന ആനുകൂല്യങ്ങള്‍, നഷ്ട പരിഹാര ക്ലെയിമുകള്‍, പ്രീമിയം റീഫണ്ടുകള്‍ എന്നിവ സംബന്ധിച്ചുള്ള തുടര്‍ നടപടികളും പലരും പിന്തുടരുന്നില്ല. ഇത്തരത്തിലുള്ള ക്ലെയിമുകള്‍ മുതല്‍ പോളിസി കുടിശ്ശികയെ […]


21,539 കോടി രൂപയുടെ ക്ലെയിം ചെയപ്പെടാത്ത പോളിസി തുക എല്‍ഐസിയുടെ കൈവശമുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. എല്‍ഐസി...

21,539 കോടി രൂപയുടെ ക്ലെയിം ചെയപ്പെടാത്ത പോളിസി തുക എല്‍ഐസിയുടെ കൈവശമുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. എല്‍ഐസി പോളിസി എടുത്ത ശേഷം കൃത്യമായി അതിനെ പിന്തുടരാത്ത ആളുകള്‍ ഒട്ടേറെയാണ്. പ്രത്യേകിച്ച്, പോളിസി ഉടമ മരണപ്പെട്ടാല്‍ തുക ക്ലെയിം ചെയ്യാന്‍ ആരും വരാത്ത അവസ്ഥയുണ്ട്. ഇവയ്ക്ക് പുറമേ മെച്യൂരിറ്റി ക്ലെയിമുകള്‍, അതിജീവന ആനുകൂല്യങ്ങള്‍, നഷ്ട പരിഹാര ക്ലെയിമുകള്‍, പ്രീമിയം റീഫണ്ടുകള്‍ എന്നിവ സംബന്ധിച്ചുള്ള തുടര്‍ നടപടികളും പലരും പിന്തുടരുന്നില്ല.

ഇത്തരത്തിലുള്ള ക്ലെയിമുകള്‍ മുതല്‍ പോളിസി കുടിശ്ശികയെ പറ്റി വരെ കൃത്യമായി അറിയാന്‍ എല്‍ഐസിയുടെ ഓണ്‍ലൈന്‍ സംവിധാനം പരിമാവധി ഉപയോഗിക്കമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. പോളിസി ഉടമയുടെ പേര്, പോളിസി നമ്പര്‍, ജനന തീയതി, പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവ എല്‍ഐസി വെബ്‌സൈറ്റിലുള്ള നിര്‍ദ്ദിഷ്ട പേജില്‍ സമര്‍പ്പിക്കുന്നത് വഴി പോളിസി ഉടമയ്‌ക്കോ, അല്ലെങ്കില്‍ ഗുണഭോക്താവിനോ, പോളിസി സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാകും.

പണം സര്‍ക്കാരിലേക്ക് പോകുമെന്ന് ഓര്‍ക്കുക

10 വര്‍ഷത്തിലധികമായിട്ടും ക്ലെയിം ചെയ്യപ്പെടാത്ത പോളിസികള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമ ഫണ്ടിലേക്ക് (സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ട്) ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. എന്നാല്‍ ആയിരം രൂപയ്‌ക്കോ അതിന് മുകളിലോ ക്ലെയിം ചെയ്യപ്പെടാത്ത തുക സംബന്ധിച്ച വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ) നിര്‍ദ്ദേശമുണ്ട്.

ഇത്തരത്തിലുള്ള പോളിസി തുക സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താലും 25 വര്‍ഷത്തിനുള്ളില്‍ പോളിസി ഉടമയ്‌ക്കോ ഗുണഭോക്താവിനോ അത് ക്ലെയിം ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ സമയപരിധിക്കുള്ളിലും ആരും തുക ക്ലെയിം ചെയ്യാന്‍ വന്നില്ലെങ്കില്‍ ഈ തുക പൂര്‍ണ്ണമായും സര്‍ക്കാരിന്റെ അധീനതയിലാകുമെന്നും ഐആര്‍ഡിഎ സര്‍ക്കുലര്‍ (2015 ഫിനാന്‍സ് ആക്ട് സെക്ഷന്‍ 126 പ്രകാരം) വ്യക്തമാക്കുന്നു.

എല്‍ഐസി വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ അറിയാം.

1. https://licindia.in/Bottom-Links/Unclaimed-Policy-Duse എന്ന ലിങ്കില്‍ കയറുക.

2. എല്‍ഐസി പോളിസി ഉടമയുടെ പേര്, പോളിസി നമ്പര്‍, ജനന തീയതി, പാന്‍ കാര്‍ഡ് നമ്പര്‍ എന്നീ വിശദാംശങ്ങള്‍ നല്‍കുക.

3. പോളിസി തുക നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാനുള്ള യോഗ്യതയുണ്ടെങ്കില്‍ കെവൈസി വിശദാംശങ്ങളും അനുബന്ധ രേഖകളും ചേര്‍ത്ത് ക്ലെയിം അപേക്ഷ സമര്‍പ്പിക്കാം.