image

8 Feb 2022 12:17 AM GMT

Visa and Emigration

കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് പ്രവാസി ഭദ്രതാ വായ്പകള്‍

MyFin Desk

കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് പ്രവാസി ഭദ്രതാ വായ്പകള്‍
X

Summary

  കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളുടെയും തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോവാന്‍ കഴിയാത്തവരുടെയും പുനരധിവാസത്തിനായി നോര്‍ക്ക റൂട്സ് കേരള സര്‍ക്കാരുമായി ചേര്‍ന്ന് ആരംഭിച്ച സമഗ്ര തൊഴില്‍ പദ്ധതികളാണ് പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത- മെഗ എന്നിവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന മലയാളികളായ പ്രവാസികളുടെ കോവിഡ്കാല പുനരുജ്ജീവനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയ്ക്കു കീഴില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാം. പലിശയില്ലാതെ 2 ലക്ഷം രൂപയും പലിശയിളവോടെ 25 ലക്ഷം രൂപ മുതല്‍ രണ്ട് കോടി […]


കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളുടെയും തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോവാന്‍ കഴിയാത്തവരുടെയും പുനരധിവാസത്തിനായി നോര്‍ക്ക റൂട്സ്...

 

കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളുടെയും തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോവാന്‍ കഴിയാത്തവരുടെയും പുനരധിവാസത്തിനായി നോര്‍ക്ക റൂട്സ് കേരള സര്‍ക്കാരുമായി ചേര്‍ന്ന് ആരംഭിച്ച സമഗ്ര തൊഴില്‍ പദ്ധതികളാണ് പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത- മെഗ എന്നിവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന മലയാളികളായ പ്രവാസികളുടെ കോവിഡ്കാല പുനരുജ്ജീവനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയ്ക്കു കീഴില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാം. പലിശയില്ലാതെ 2 ലക്ഷം രൂപയും പലിശയിളവോടെ 25 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെയും ഇവിടെ വായ്പയായി ലഭിക്കും. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് താമസിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടത്.

പ്രവാസി ഭദ്രത-പേള്‍

നോര്‍ക്ക റൂട്സ് കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത പേള്‍. 2 ലക്ഷം രൂപ വരെ ഇതിലൂടെ പലിശരഹിത വായ്പയായി നല്‍കുന്നു. പ്രവാസികള്‍ നടത്തുന്ന സംരംഭത്തിന്റെ 75% ചെലവ് അല്ലെങ്കില്‍ രണ്ടു ലക്ഷം രൂപ ഇവയില്‍ ഏതാണോ കുറവ് ആ തുകയായിരിക്കും ലഭിക്കുക. വായ്പയുടെ തിരിച്ചടവ് കാലാവധി രണ്ടു വര്‍ഷമായിരിക്കും. അപേക്ഷകന്‍ ഒരു കുടുംബശ്രീ അംഗത്തിന്റെ കുടുംബാഗമാണെങ്കില്‍ മാത്രമേ വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ.

കുടുംബശ്രീ കുടുംബാംഗങ്ങള്‍

പ്രവാസികള്‍ നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും അവര്‍ക്ക് ഒരു സ്ഥിരവരുമാനം ഉറപ്പാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. തൊഴില്‍ സംരംഭം ആരംഭിക്കാന്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. കോവിഡ് മഹാമാരി കാരണം ജോലി നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ കുടുംബാഗങ്ങള്‍ക്കാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്. അപേക്ഷകന്‍ രണ്ടു വര്‍ഷത്തെ പ്രവാസജീവിതം നയിച്ചവരായിരിക്കണം. രോഗികളായ പ്രവാസികള്‍ക്കും ഈ വായ്പയ്ക്ക് അപേക്ഷിക്കാം. കൂടാതെ മരണമടഞ്ഞ പ്രവാസികളുടെ കുടുംബാഗങ്ങള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്.

പലിശയില്ല

ഈ പദ്ധതിയിലെ വായ്പയ്ക്ക് പലിശ ഒഴിവാക്കിയിട്ടുണ്ട്. മൊറട്ടോറിയം കാലയളവിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ തുക തുല്യതവണകളായി തിരിച്ചടയ്ക്കണം. പണം ലഭിച്ച് ഉടനെതന്നെ സംരംഭം തുടങ്ങിയില്ലെങ്കിലോ അല്ലെങ്കില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ അവസാനിപ്പിക്കുകയോ ചെയ്താല്‍ ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ തുകയും തിരിച്ചടയ്‌ക്കേണ്ടി വരും. ജില്ലാ മിഷനില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് പാസ്പോര്‍ട്ട്, വിസ, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന രേഖ എന്നിവയുടെ കോപ്പികള്‍ക്കൊപ്പം ചെയ്യാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷിക്കാം.

പ്രവാസി ഭദ്രത- മെഗാ

കേരള സര്‍ക്കാര്‍ കെ എസ് ഐ ഡി സി (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍)യുമായി ചേര്‍ന്ന് വ്യവസായസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വായ്പകളാണ് പ്രവാസി ഭദ്രത മെഗാ. ഇതിലൂടെ 25 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ ശരാശരി 8.5% പലിശനിരക്കില്‍ വായ്പയായി ലഭിക്കുന്നു. വിദേശത്തുനിന്നും മടങ്ങിയെത്തിയവര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ വ്യവസായ നിക്ഷേപം നടത്തുന്നവര്‍ക്കും ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ശരാശരി 3.5% പലിശ സബ്സിഡി നോര്‍ക്ക റൂട്സ് നല്‍കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ലോണുകള്‍ക്കുള്ള അപേക്ഷകള്‍ കെ എസ് ഐ ഡി സി മുഖേന നേരിട്ട് പ്രൊസ്സസ് ചെയ്യാവുന്നതാണ്.