1 Feb 2022 12:36 AM GMT
Summary
60 വയസ് പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് 1,600 രൂപ വരെ മാസപെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പദ്ധതി. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. അപേക്ഷ കര്‍ഷക തൊഴിലാളി പെന്‍ഷന് വേണ്ടി അപേക്ഷ നല്‍കേണ്ടത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിയ്ക്കാണ്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള വിടുതല്‍ സാക്ഷ്യപത്രം, പ്രായം തെളിയിക്കാനുള്ള രേഖ എന്നിവ സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷ ബന്ധപ്പെട്ട പഞ്ചായത്തില്‍ നല്‍കണം. പ്രായം തെളിയിക്കാന്‍ സ്‌കൂള്‍ രേഖകളോ പള്ളിരേഖകളോ, […]
60 വയസ് പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് 1,600 രൂപ വരെ മാസപെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പദ്ധതി. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.
അപേക്ഷ
കര്‍ഷക തൊഴിലാളി പെന്‍ഷന് വേണ്ടി അപേക്ഷ നല്‍കേണ്ടത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിയ്ക്കാണ്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള വിടുതല്‍ സാക്ഷ്യപത്രം, പ്രായം തെളിയിക്കാനുള്ള രേഖ എന്നിവ സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷ ബന്ധപ്പെട്ട പഞ്ചായത്തില്‍ നല്‍കണം. പ്രായം തെളിയിക്കാന്‍ സ്‌കൂള്‍ രേഖകളോ പള്ളിരേഖകളോ, ജനന സര്‍ട്ടിഫിക്കറ്റോ തെരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയ കാര്‍ഡോ നല്‍കിയാല്‍ മതി. ഇവ ലഭ്യമല്ലെങ്കില്‍ മാത്രം സര്‍ക്കാര്‍ സര്‍വീസിലെ അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത പദവിയിലുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
രേഖകള്‍
ഗ്രാമപ്പഞ്ചായത്തില്‍ സ്ഥിരതാമസമെന്നു തെളിയിക്കുന്ന രേഖയും വേണം. കൂടാതെ വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടി വരും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 60 വയസ് പൂര്‍ത്തിയായവര്‍ക്കേ ഇതിന് അര്‍ഹതയുണ്ടാകൂ. അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പ് തുടര്‍ച്ചയായി 10 വര്‍ഷമെങ്കിലും കേരളത്തില്‍ സ്ഥിരതാമസമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖ നല്‍കണം. കൃഷി അസിസ്റ്റന്റ് ഉദ്യഗസ്ഥന്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് /നഗരസഭ ഭരണസമിതിയാണ് ഇവിടെ തീരുമാനമെടുക്കുന്നത്.
45 ദിവസം
അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്‍ഷന്‍ അപേക്ഷ തീര്‍പ്പു കല്പിക്കേണമെന്നാണ് വ്യവസ്ഥ. പെന്‍ഷന്‍ അപേക്ഷയിന്മേല്‍ തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല്‍ അര്‍ഹനാണെന്ന് കണ്ടാല്‍ പെന്‍ഷന്‍ അനുവദിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചതിന് തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.
അന്വേഷണ റിപ്പോര്‍ട്ടില്‍ പേര്, വയസ്, കുടുംബവരുമാനം, കുട്ടികളുടെ വിവരങ്ങള്‍, ഭാര്യ/ഭര്‍ത്താവിന്റെ വിവരങ്ങള്‍, ഭൂവുടമയുടെ പേര് എന്നിവ ഉണ്ടായിരിക്കണം.
രണ്ടു പ്രാവശ്യം തുടര്‍ച്ചയായി തുക കൈപ്പറ്റാതിരുന്നാല്‍ പെന്‍ഷന്‍ റദ്ദാകും. അപേക്ഷ ലഭിച്ച് അടുത്ത മാസം മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ട്.
തോട്ടം തൊഴിലാളി നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് ഈ പെന്‍ഷന് അര്‍ഹതയില്ല.