30 Jan 2022 5:06 AM GMT
Summary
ദേശീയ വികസന സമിതി (NDC) അഥവാ രാഷ്ട്രീയ വികാസ് പരിഷദ് വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങൾ എടുക്കാനുമുള്ള രാജ്യത്തെ ഏറ്റവും ഉന്നത സമിതിയാണ്. 1952 ആഗസ്റ്റിലാണ് ഇത് നിലവിൽ വന്നത്. പ്ലാനിംഗ് കമ്മിഷൻ ആസൂത്രണം ചെയുന്ന പഞ്ച വത്സര പദ്ധതികൾ ശക്തിപ്പെടുത്തുക, അതിനാവശ്യമായ വിഭവ സമാഹരണം സാധ്യമാക്കുക, പ്രധാന മേഖലകളിലെ സാമ്പത്തിക നയങ്ങൾ നടപ്പാക്കുക, രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും സന്തുലിത വികസനം സാധ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. പ്രധാന മന്ത്രിയാണ് സമിതി അധ്യക്ഷൻ. കേന്ദ്ര […]
ദേശീയ വികസന സമിതി (NDC) അഥവാ രാഷ്ട്രീയ വികാസ് പരിഷദ് വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങൾ എടുക്കാനുമുള്ള രാജ്യത്തെ ഏറ്റവും ഉന്നത സമിതിയാണ്. 1952 ആഗസ്റ്റിലാണ് ഇത് നിലവിൽ വന്നത്. പ്ലാനിംഗ് കമ്മിഷൻ ആസൂത്രണം ചെയുന്ന പഞ്ച വത്സര പദ്ധതികൾ ശക്തിപ്പെടുത്തുക, അതിനാവശ്യമായ വിഭവ സമാഹരണം സാധ്യമാക്കുക, പ്രധാന മേഖലകളിലെ സാമ്പത്തിക നയങ്ങൾ നടപ്പാക്കുക, രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും സന്തുലിത വികസനം സാധ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.
പ്രധാന മന്ത്രിയാണ് സമിതി അധ്യക്ഷൻ. കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യ മന്ത്രിമാർ അല്ലെങ്കിൽ അവരുടെ പകരക്കാർ, കേന്ദ്ര ഭരണ പ്രദേശ പ്രതിനിധികൾ, നീതി ആയോഗ് അംഗങ്ങൾ എന്നിവരാണ് സമിതി അംഗങ്ങൾ.
ഇത് വരെ 57 തവണ സമിതി യോഗം ചേർന്നിട്ടുണ്ട്. അവസാന യോഗം 2012 - ലായിരുന്നു. 2012 - 2017 കാലത്തേക്കുള്ള പഞ്ച വത്സര പദ്ധതി ചർച്ച ചെയ്യാനായിരുന്നു സമിതി ചേർന്നത്. തുടർന്ന് വന്ന നരേന്ദ്ര മോഡി സർക്കാർ പ്ലാനിംഗ് കമ്മീഷന് പകരം നീതി ആയോഗ് പദ്ധതി അവതരിപ്പിച്ചപ്പോൾ ഈ സമിതി അപ്രസക്തമായി. പ്രസക്തി നഷ്ടപെട്ടതോടു കൂടി സമിതി പിരിച്ചു വിടാൻ ധാരണയായി.
ലക്ഷ്യങ്ങളും, പ്രവർത്തനങ്ങളും
പഞ്ച വത്സര പദ്ധതി ശക്തിപ്പെടുത്താൻ വേണ്ട ശ്രമങ്ങളും വിഭവ സമാഹരണവും ദേശീയ തലത്തിൽ നടത്തുക, പ്രധാന മേഖലകളിലെ സാമ്പത്തിക നയങ്ങൾ പരിപോഷിപ്പിക്കുക, രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും സന്തുലിതമായി വികസനം നടപ്പാക്കുന്നത് ഉറപ്പാക്കുക, രാജ്യത്തെ എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം, ആരോഗ്യ സേവങ്ങൾ, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുക, പൊതു ജീവിത നിലവാരം ഉയർത്തുക, പ്രതി ശീർഷ വരുമാന വർദ്ധനവ് സാധ്യമാക്കുക തുടങ്ങിയവ.
ദേശീയ പദ്ധതിക്ക് വേണ്ട മാർഗ്ഗനിർദ്ദേശ രേഖകൾ തയാറാക്കുക, അതിന് വേണ്ട വിഭവ ലഭ്യത പരിശോധിക്കുക, അതിന്റെ വർദ്ധനവിനുള്ള നിർദ്ദേശങ്ങൾ നൽകുക, ദേശീയ പദ്ധതി വിലയിരുത്തുക, ലക്ഷ്യ പ്രാപ്തിക്ക് വേണ്ട നിദ്ദേശങ്ങൾ നൽകുക തുടങ്ങിയവ.