image

28 Jan 2022 1:18 AM GMT

Stock Market Updates

പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ ആർക്കെല്ലാം ലഭിക്കും?

MyFin Desk

പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ ആർക്കെല്ലാം ലഭിക്കും?
X

Summary

പ്രൈവറ്റ് പ്ലേസ്മെന്റില്‍ നിന്നും ഇതിനുള്ള വ്യത്യാസം ഓഹരികളും, ഓഹരികളാക്കി മാറ്റാവുന്ന ഉല്‍പ്പന്നങ്ങളും മാത്രമേ ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നുള്ളു എന്നതാണ്.


ഓഹരികളോ, ഓഹരികളായി മാറ്റാവുന്ന ഉപകരണങ്ങളോ തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപകര്‍ക്ക് നല്‍കുന്ന രീതിയാണ് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ. പുതിയ...

ഓഹരികളോ, ഓഹരികളായി മാറ്റാവുന്ന ഉപകരണങ്ങളോ തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപകര്‍ക്ക് നല്‍കുന്ന രീതിയാണ് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ. പുതിയ ഓഹരികളാവും ഇതിലൂടെ പുറത്തിറക്കുന്നത്. ഇത് പൊതുവില്‍പനയല്ല (public issue), അവകാശ ഓഹരി വില്‍പ്പനയുമല്ല (rights issue). വളരെ വേഗത്തില്‍ മൂലധനം സമാഹരിക്കാനുള്ള മാര്‍ഗമാണിത്. ഇവിടെ ഓഹരികള്‍ കൂട്ടമായി വില്‍ക്കുകയാണ് (bulk sale) ചെയ്യുന്നത്. പ്രിഫറന്‍സ് ഓഹരി ഉടമകള്‍ക്കായിരിക്കും ആദ്യം ലാഭവിഹിതം (dividend) ലഭിക്കുന്നത്. പക്ഷേ ഇവര്‍ക്ക് വോട്ടവകാശം ഉണ്ടാവുകയില്ല.

കമ്പനി സാമ്പത്തിക പ്രശ്നങ്ങളില്‍ അകപ്പെട്ടാല്‍ കമ്പനികളുടെ ആസ്തികളില്‍ നിയമപരമായി അവകാശം ഉണ്ടായിരിക്കും. ഓഹരികളാക്കി മാറ്റാവുന്ന ഉപകരണങ്ങള്‍ രണ്ടു വിധത്തിലാണ്- പൂര്‍ണ്ണമായും ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങളും (fully convertible debentures), ഭാഗികമായി ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങളും (partly convertible debentures).

പ്രൈവറ്റ് പ്ലേസ്മെന്റില്‍ നിന്നും ഇതിനുള്ള വ്യത്യാസം ഓഹരികളും, ഓഹരികളാക്കി മാറ്റാവുന്ന ഉല്‍പ്പന്നങ്ങളും മാത്രമേ ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നുള്ളു എന്നതാണ്. ഓഹരികളാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങള്‍ (non-convertible debentures) ഈ മാര്‍ഗത്തിലൂടെ പുറത്തിറക്കാന്‍ സാധ്യമല്ല.