27 Jan 2022 8:51 PM GMT
Summary
ഏറ്റവും പ്രചാരത്തിലുള്ള വായ്പകളായ വാഹന വായ്പ, ഭവന വായ്പ എന്നിവയ്ക്കെല്ലാം കൃത്യമായ ചാര്‍ജ് ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്.
ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുന്നതിന് ഈടാക്കുന്ന ഫീസാണ് ഫിനാന്‍സ് ചാര്‍ജ്. ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണിത്. ഏറ്റവും പ്രചാരത്തിലുള്ള വായ്പകളായ വാഹന വായ്പ, ഭവന വായ്പ എന്നിവയ്ക്കെല്ലാം കൃത്യമായ ചാര്‍ജ് ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഇത് വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ വായ്പാ യോഗ്യതയെ (credtiworthiness) ആശ്രയിച്ചിരിക്കും.
പല രാജ്യങ്ങളിലും ഇത്തരം വായ്പകളുടെ മേല്‍ ചുമത്താവുന്ന ചാര്‍ജിന് പരിധിയുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് അത്തരം നിയന്ത്രണങ്ങളൊന്നും പ്രായോഗികമല്ല. കൃത്യമായ രൂപമില്ലാത്ത (വിപണി അധിഷ്ഠിത) വായ്പകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ചാര്‍ജ് ഈടാക്കാറുണ്ട് (ഉദാഹരണമായി, ഓഹരികമ്പോളത്തില്‍ നല്‍കുന്ന വായ്പകള്‍).
ഏറ്റവും സാധാരണയായ ഫിനാന്‍സ് ചാര്‍ജാണ് പലിശ. ഇതു കൂടാതെ, ഒറ്റത്തവണയായുള്ള പ്രോസസിംഗ് ഫീസ്, ലേറ്റ് ഫീസ്, പിഴപ്പലിശകള്‍ എന്നിവയെല്ലാം ഈ ഗണത്തില്‍പ്പെടുന്നു. മിക്കപ്പോഴും ഫിനാന്‍സ് ചാര്‍ജുകള്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.
വണ്‍-ടൈം ചാര്‍ജ് (one-time charge) എന്നാല്‍ കമ്പനികളുടെ അക്കൗണ്ടിംഗില്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. ഇത് കമ്പനിയുടെ ലാഭത്തിന്റെ ഒരു വിഹിതം നഷ്ടം നികത്താനായി മാറ്റി വെക്കുന്നതാണ്. ഈ നഷ്ടം ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്; അടുത്ത സാമ്പത്തിക വര്‍ഷം/ കാലയളവില്‍ ആവര്‍ത്തിക്കാനിടയില്ല.