image

27 Jan 2022 4:48 AM GMT

Market

ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം?

MyFin Desk

ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുറക്കാം?
X

Summary

ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ ആദ്യമായി ഒരു ഡിപ്പോസിറ്ററി പാർട്ടിസിപ്പ​ന്റിനെ (ഡി പി) തീരുമാനിക്കുക. നിക്ഷേപകന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഡി പി കള്‍ ആയിരിക്കും. ബ്രോക്കറേജ് സ്ഥാപനങ്ങളും, ബാങ്കുകളും ഡി പി കളായി പ്രവര്‍ത്തിക്കാറുണ്ട്. എന്നിട്ട് ഡി പി നല്‍കുന്ന വിവിധ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുക. അതിനോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ താഴെപ്പറയുന്നവയാണ്: തിരിച്ചറിയല്‍ രേഖ (Identity Proof) - ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അവരുടെ അധീനതയിലുള്ള […]


ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ ആദ്യമായി ഒരു ഡിപ്പോസിറ്ററി പാർട്ടിസിപ്പ​ന്റിനെ (ഡി പി) തീരുമാനിക്കുക. നിക്ഷേപകന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഡി പി കള്‍ ആയിരിക്കും. ബ്രോക്കറേജ് സ്ഥാപനങ്ങളും, ബാങ്കുകളും ഡി പി കളായി പ്രവര്‍ത്തിക്കാറുണ്ട്. എന്നിട്ട് ഡി പി നല്‍കുന്ന വിവിധ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുക. അതിനോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ താഴെപ്പറയുന്നവയാണ്:

  1. തിരിച്ചറിയല്‍ രേഖ (Identity Proof) - ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അവരുടെ അധീനതയിലുള്ള സ്ഥാപനങ്ങളും നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ.
  2. അഡ്രസ്സ് തെളിയിക്കുന്ന രേഖ (Address Proof) - വോട്ടേഴ്‌സ് ഐഡിന്റിറ്റി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാടക കരാറുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, വൈദ്യുതി ബില്‍, ഗ്യാസ് ബില്‍, ഗസറ്റഡ് ഓഫീസേഴ്‌സ്/ നോട്ടറി/ ബാങ്ക് മാനേജര്‍മാര്‍/ MLA/ MP എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ അഡ്രസ്സ് തെളിയിക്കുന്ന രേഖകള്‍.
  3. വരുമാനം എത്രയെന്ന് വിശദമാക്കുന്ന രേഖകള്‍ (Proof of Income) - Income Tax Return സമര്‍പ്പിച്ചതിന്റെ രേഖകള്‍, Form-16, ശമ്പള സര്‍ട്ടിഫിക്കറ്റ്, Chartered Accountant തയ്യാറാക്കിയ ആസ്തി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (Net Worth Certificate)
  4. പാന്‍ കാര്‍ഡ് - ഫോട്ടോ പതിച്ച പാന്‍ കാര്‍ഡിന്റെ കോപ്പി നിര്‍ബന്ധമാണ്.
  5. ഫോട്ടോകള്‍
  6. ക്യാന്‍സല്‍ ചെയ്ത ചെക്ക് ( Cancelled Cheque)

കെ വൈ സി ഡോക്യുമെന്റ്‌സ് അത്യാവശ്യമാണ്. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ കൃത്യമായി നല്‍കേണ്ടതാണ്