image

24 Jan 2022 1:33 AM GMT

Learn & Earn

എന്താണ് ക്രെഡിറ്റ് റേറ്റിംഗ്, ക്രെഡിറ്റ് സ്‌കോര്‍?

MyFin Desk

എന്താണ് ക്രെഡിറ്റ് റേറ്റിംഗ്, ക്രെഡിറ്റ് സ്‌കോര്‍?
X

Summary

ക്രെഡിറ്റ് സ്‌കോര്‍, ക്രെഡിറ്റ് റേറ്റിംഗ് എന്നത് ഇടയ്ക്ക് ഒരു പോലെ ഉപയോഗിക്കാറുണ്ട്


ക്രെഡിറ്റ് സ്‌കോര്‍, ക്രെഡിറ്റ് റേറ്റിംഗ് എന്നത് ഇടയ്ക്ക് ഒരു പോലെ ഉപയോഗിക്കാറുണ്ട്. എങ്കിലും, വ്യക്തികള്‍ക്കും ചെറുകിട...

ക്രെഡിറ്റ് സ്‌കോര്‍, ക്രെഡിറ്റ് റേറ്റിംഗ് എന്നത് ഇടയ്ക്ക് ഒരു പോലെ ഉപയോഗിക്കാറുണ്ട്. എങ്കിലും, വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും നല്‍കുന്നത് ക്രെഡിറ്റ് സ്‌കോറും, വന്‍കിട സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും നല്‍കുന്നത് ക്രെഡിറ്റ് റേറ്റിംഗുമാണ്. വ്യക്തികളുടെ ക്രെഡിറ്റ് അക്കങ്ങളിലൂടെ സൂചിപ്പിക്കുമ്പോള്‍, റേറ്റിംഗ് അക്ഷരങ്ങളിലൂടെയാണ്.

വ്യക്തികളുടെ തിരിച്ചടവ് ശേഷിയും അതിലെ കൃത്യതയും അടിസ്ഥാനമാക്കി നല്‍കുന്നതാണ് ക്രെഡിറ്റ് സ്‌കോര്‍. ഇത് സാധാരണ 300 മുതല്‍ 900 വരെയുള്ള മൂന്നക്ക സംഖ്യയായാണ് നല്‍കാറുള്ളത്. 900 എന്നതാണ് ഇതിലെ ഏറ്റവും കൂടിയ റേറ്റിംഗ്. ബാങ്കുകളും മറ്റു വായ്പ്പാ സ്ഥാപനങ്ങളും വ്യക്തികള്‍ക്ക് വായ്പ നല്‍കുവാന്‍ അടിസ്ഥാനമാക്കുന്നത് ഈ സ്‌കോറാണ്. ഇതിന്‍ പ്രകാരം 750 ന് മുകളില്‍ സ്‌കോര്‍ ഉള്ള വ്യക്തിയുടെ വായ്പാ അപേക്ഷ വലിയ താമസമില്ലാതെ അനുവദിക്കപ്പെടും. ട്രാന്‍സ് യൂണിയന്‍ സിബില്‍ എന്ന കമ്പനിയാണ് ഇന്ത്യയില്‍ ഇത് നല്‍കി വരുന്നത്.

കമ്പനികള്‍ രാജ്യങ്ങള്‍ എന്‍പിഓകള്‍ (നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍സ്) എന്നിവയുടെ സാമ്പത്തികമായ അപകടസാധ്യത പഠിച്ച് നല്‍കുന്ന തരംതിരിവാണ് റേറ്റിംഗ്. കമ്പനികളുടെ സ്ഥിരതയ്ക്കും വളര്‍ച്ചാ സൂചികകള്‍ക്കും ഏറെ പ്രാധാന്യം കൈവന്ന ഈ കാലത്ത് റേറ്റിംഗിനു സാമ്പത്തിക രംഗത്ത് ഏറെ പ്രാമുഖ്യമുണ്ട്. പൊതുവെ റേറ്റിംഗിലെ തരംതിരിവ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൊണ്ടാണ് സൂചിപ്പിക്കാറുള്ളത്. ഏറ്റവും മികച്ചത് തൊട്ട് ഏറ്റവും അപകടം പിടിച്ചത് എന്ന കണക്കില്‍ AAA, AA, A, BBB, BB, B, C, D എന്നീ ക്രമത്തിലാണ് റേറ്റിംഗ്. ഇതില്‍ D യാണ് ഏറ്റവും അപകട സാധ്യത കൂടിയതായി കണക്കാക്കുന്നത്.