image

18 Jan 2022 2:18 AM GMT

Kudumbashree

സ്ത്രീകൾക്ക് വായ്പാ പദ്ധതിയുമായി വനിതാ വികസന കോർപ്പറേഷൻ

MyFin Desk

സ്ത്രീകൾക്ക് വായ്പാ പദ്ധതിയുമായി വനിതാ വികസന കോർപ്പറേഷൻ
X

Summary

  രാജ്യത്ത് ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്താന്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കേരളാ വനിതാ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഡബ്ല്യൂഡിസി) വിവിധ വായ്പ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ ഉള്‍പെടുന്ന സ്ത്രികള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് വ്യത്യസ്തങ്ങളായ പദ്ധതികളാണ് കെ എസ് ഡബ്ല്യു ഡി സി നടപ്പാക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് പൊതു വിഭാഗങ്ങള്‍ക്കുള്ളത്. പൊതു വിഭാഗം വായ്പ ഈ വായ്പ ലഭിക്കുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയായിരിക്കണം. അതായത് പിന്നോക്കം, പട്ടികജാതി, […]


രാജ്യത്ത് ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്താന്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കേരളാ...

 

രാജ്യത്ത് ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്താന്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കേരളാ വനിതാ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഡബ്ല്യൂഡിസി) വിവിധ വായ്പ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ ഉള്‍പെടുന്ന സ്ത്രികള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് വ്യത്യസ്തങ്ങളായ പദ്ധതികളാണ് കെ എസ് ഡബ്ല്യു ഡി സി നടപ്പാക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് പൊതു വിഭാഗങ്ങള്‍ക്കുള്ളത്.

പൊതു വിഭാഗം വായ്പ

ഈ വായ്പ ലഭിക്കുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയായിരിക്കണം. അതായത് പിന്നോക്കം, പട്ടികജാതി, ന്യൂനപക്ഷം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയിരിക്കരുത്. അപേക്ഷിക്കുന്ന സ്ത്രീകളുടെ വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 81,000 രൂപയും, നഗരങ്ങളില്‍ 1,20,000 രൂപ വരെയുമാണ്. മാത്രമല്ല തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്ന ആളുടെ പ്രായപരിധി 18നും 55നും ഇടയിലായിരിക്കണം. പദ്ധതിപ്രകാരം ലഭിക്കുന്ന പരമാവധി വായ്പാ തുക മൂന്നു ലക്ഷം രൂപവരെയാണ്. ആറ് ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷമാണ് വായ്പാ കാലാവധി. 60 മാസ ഗഡുക്കളായി അവ അടച്ച് തീര്‍ക്കാം. കൂടാതെ കെഎസ്ഡബ്യുഡിസിയുടെ ഈ വായ്പയെടുക്കുതിന് വസ്തു ജാമ്യമോ ആള്‍ ജാമ്യമോ ഉപയോഗിക്കാം.

അപേക്ഷിക്കാം

ഈ വായ്പ ലഭിക്കുന്നതിനുള്ള അപേക്ഷ വനിതാ വികസന കോര്‍പ്പറേഷന്റെ മേഖലാ, ജില്ലാ ഓഫീസുകളില്‍ നിന്നും, അല്ലെങ്കില്‍ www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ലഭിക്കും. ഇതുവരെ നാല്‍പ്പത്തി രണ്ടായിരത്തിലേറെ സ്ത്രീകള്‍ക്കായി 658.57 കോടി രൂപ കേരള വനിതാവികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി തൊഴിലധിഷ്ഠിത പരിശീലന വികസന പരിപാടികള്‍, ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കുതിനുള്ള സഹായം, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുതിനുള്ള വായ്പാ വിതരണ പരിപാടികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ കെഎസ്ഡബ്യുഡിസി നടത്തിവരുന്നു.