image

18 Jan 2022 1:08 AM GMT

MSME

മര വ്യവസായം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

MyFin Desk

മര വ്യവസായം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
X

Summary

കേരളത്തിന്റെ സമ്പദ് വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്ന ഒന്നാണ് മരാധിഷ്ഠിത വ്യവസായങ്ങള്‍.


ഒരു സംരംഭം തുടങ്ങുന്നതിനായി വിവിധ രജിസ്റ്റേഷനുകളും, ലൈസന്‍സുകളും എടുക്കേണ്ടതുണ്ട്. ഏതൊക്കെ രജിസ്ട്രേഷനും ലൈസന്‍സും എടുക്കണമെന്നത്,...

ഒരു സംരംഭം തുടങ്ങുന്നതിനായി വിവിധ രജിസ്റ്റേഷനുകളും, ലൈസന്‍സുകളും എടുക്കേണ്ടതുണ്ട്. ഏതൊക്കെ രജിസ്ട്രേഷനും ലൈസന്‍സും എടുക്കണമെന്നത്, തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭം ഏത് വിഭാഗത്തില്‍ പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കേരളത്തിന്റെ സമ്പദ് വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്ന ഒന്നാണ് മരാധിഷ്ഠിത വ്യവസായങ്ങള്‍. ഇവ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ ലൈസന്‍സ് ആവശ്യമാണ്. കേരള സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം മരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം അതാത് ടെറിറ്റോറിയല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസന് നല്‍കിയിട്ടുണ്ട്. എങ്ങനെ ഒരു മരാധിഷ്ഠിത വ്യവസായ സംരംഭം ആരംഭിക്കാം. എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

അപേക്ഷിക്കാം

വ്യവസായത്തിന്റെ പുതിയ യൂണിറ്റ് ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ എന്‍ഒസി, ലൈസന്‍സ് എന്നിവയ്ക്ക് വേണ്ടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പരിശോധിച്ച് അനുമതി ലഭ്യമാകുന്ന പക്ഷം വനംവകുപ്പ് ലൈസന്‍സ് നല്‍കും.

പൂരിപ്പിച്ച അപേക്ഷക്കൊപ്പം എംഎസ്എംഇ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സംരംഭകന്റെ പ്രായം തെളിയിക്കുന്ന രേഖ, സംരംഭകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വന്തം സ്ഥലത്താണ് സംരംഭം ആരംഭിക്കുന്നതെങ്കില്‍ സ്ഥലത്തിന്റെ കരം അടച്ച രസീത്, വാടകയ്ക്കെങ്കില്‍ വാടക കരാര്‍ അല്ലെങ്കില്‍ ലീസ് എഗ്രിമെന്റ്, ഫാക്ടറി ഷെഡ് നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സൈറ്റ് പ്ലാന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്ത് ലൈസന്‍സ് ഉണ്ടെങ്കില്‍ ആധാരത്തിന്റെ പകര്‍പ്പ്, മെഷിനറികളുടെ വിശദവിവരങ്ങള്‍ എന്നീ രേഖകള്‍ സമര്‍പ്പിക്കണം. ഇതിനായി മതിയായ ഫീസ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ വനം വകുപ്പിന്റെ forest.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷിക്കാം.

കേരളത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന ഒന്നാണ് നിര്‍മ്മാണമേഖലയുടെ നെടുംതൂണായ മരാധിഷ്ഠിത വ്യവസായങ്ങള്‍. നിരവധി ആളുകള്‍ ഈ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന മരാധിഷ്ഠിത വ്യവസായങ്ങളില്‍ നിന്നും ലഭിക്കുന്നത് കൊണ്ടു തന്നെ സര്‍ക്കാര്‍ ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അവ ആരംഭിക്കുന്നതിന് മുമ്പ്് മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം.