image

18 Jan 2022 2:54 AM GMT

MSME

കാര്‍ഷികാദായം കൂട്ടാന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡും മണ്ണ് ആപ്പും

MyFin Desk

കാര്‍ഷികാദായം കൂട്ടാന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡും മണ്ണ് ആപ്പും
X

Summary

  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കര്‍ഷകരുടെ സംഭാവന വളരെ വലുതാണ്. മണ്ണറിഞ്ഞ് കൃഷി ചെയ്യുക എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. അനിയന്ത്രിതമായ രാസവളപ്രയോഗം മണ്ണിന്റെ ജൈവഘടകങ്ങളെ നശിപ്പിക്കുന്നു. ഇങ്ങനെ അവ വിളവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മണ്ണ് പരിശോധിച്ച് ആവശ്യമായ മൂലകങ്ങള്‍ ചേര്‍ക്കുകയും അനാവശ്യമായവയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാനാവും. ഇവിടെയാണ് മണ്ണറിഞ്ഞ് കൃഷിയിറക്കാന്‍ സാഹായിക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, മണ്ണ് ആപ്പ് തുടങ്ങിയ സംവിധാനങ്ങളുടെ പ്രാധാന്യം. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്ല വിളവ് തരുന്ന മികച്ച […]


ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കര്‍ഷകരുടെ സംഭാവന വളരെ വലുതാണ്. മണ്ണറിഞ്ഞ് കൃഷി ചെയ്യുക എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം....

 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കര്‍ഷകരുടെ സംഭാവന വളരെ വലുതാണ്. മണ്ണറിഞ്ഞ് കൃഷി ചെയ്യുക എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. അനിയന്ത്രിതമായ രാസവളപ്രയോഗം മണ്ണിന്റെ ജൈവഘടകങ്ങളെ നശിപ്പിക്കുന്നു. ഇങ്ങനെ അവ വിളവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മണ്ണ് പരിശോധിച്ച് ആവശ്യമായ മൂലകങ്ങള്‍ ചേര്‍ക്കുകയും അനാവശ്യമായവയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാനാവും. ഇവിടെയാണ് മണ്ണറിഞ്ഞ് കൃഷിയിറക്കാന്‍ സാഹായിക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, മണ്ണ് ആപ്പ് തുടങ്ങിയ സംവിധാനങ്ങളുടെ പ്രാധാന്യം.

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

നല്ല വിളവ് തരുന്ന മികച്ച മണ്ണിന്റെ ഘടനെയെന്നത് 45 ശതമാനം ധാതു മൂലകങ്ങളും, 25 ശതമാനം വായുവും, 25 ശതമാനം ജലവും, അഞ്ച് ശതമാനം ജൈവാംശവുമടങ്ങിയതാണ്. അത്കൊണ്ട് മണ്ണിന്റെ സ്വാഭാവം മികവ് പുലര്‍ത്തുന്നതാണെങ്കില്‍ നല്ല വിളവ് ലഭിക്കും. നാഷണല്‍ മിഷന്‍ ഫോര്‍ സസ്റ്റെയിനബിള്‍ അഗ്രിക്കള്‍ച്ചറിന്റെ ഭാഗമായി ഇന്ത്യയില്‍ മണ്ണ് പരിശോധന നടത്തി കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്നുണ്ട്. പതിനാല് ജില്ലകളിലും മണ്ണ് പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതിന് പുറമെ സഞ്ചരിക്കുന്ന പത്ത്micro മണ്ണ് പരിശോധനാ ലാബുകളും ഇന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

മണ്ണ് ആപ്പ്

മണ്ണിന്റെ പോഷക നില പരിശോധിക്കുന്നതിന് മണ്ണ് പര്യവേഷണ സംരംക്ഷണ വകുപ്പ് തയ്യറാക്കിയ ആപ്പാണ് 'മണ്ണ്'. പ്ലേസ്റ്റോറില്‍ നിന്നും മണ്ണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കൃഷിയിടത്തിലെത്തി ജിപിഎസ് ഓണാക്കി ആപ്പ് തുറന്നാല്‍ മണ്ണിന്റെ പോഷക നില പരിശോധിക്കുക എന്ന് കാണാം. ഇത് ക്ലിക് ചെയ്യുന്നതോടെ മണ്ണിലെ ഓരോ മൂലകത്തിന്റേയും പോഷക നില സ്‌ക്രീനില്‍ തെളിയും. ശേഷം ഏത് വളമാണ് ആ മണ്ണിന് ആവശ്യമെന്ന് കാണാനാകും. വിള തെരഞ്ഞെടുക്കുക എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുന്നതോടെ ഈ വിളയ്ക്ക് ആവശ്യമുള്ള ജൈവവളത്തിന്റേയും രാസവളത്തിന്റേയും കൃത്യമായ അളവ് ലഭിക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡിനായി മണ്ണ് പര്യവേഷണ സംരംക്ഷണ വകുപ്പ് ശേഖരിച്ച വിവരങ്ങള്‍ മണ്ണ് ആപ്പുമായി ബന്ധിപ്പിച്ചാണ് വേണ്ട വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

നമ്മുടെ മണ്ണിനെ മരിക്കാതെ നോക്കേണ്ട ബാധ്യത, നാമെല്ലാവര്‍ക്കുമുണ്ട്. അനാവശ്യമായി രാസവളങ്ങളും രാസകീടനാശിനികളും കൃഷിയിടത്തില്‍ പ്രയോഗിക്കുന്നത് നിര്‍ത്തണം. മണ്ണിന്റെ ഗുണം ജൈവാംശത്തിലാണ്. അതിനാല്‍ മണ്ണിന്റെ പരിരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒര്‍ക്കുക, മണ്ണറിഞ്ഞുള്ള കൃഷിയെ നല്ല വിളവ് നല്‍കു.