അശരണരായ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ ധനസഹായ പദ്ധതികള്‍ കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് അംഗങ്ങള്‍ക്ക്...
അശരണരായ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ ധനസഹായ പദ്ധതികള്‍ കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് അംഗങ്ങള്‍ക്ക് ഈടില്ലാതെ നല്‍കുന്ന 25,000 രൂപ വരെയുള്ള വായ്പ. അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ നല്‍കുന്നത്. ഒരോ അയല്‍ക്കൂട്ടത്തിനും അനുവദിക്കുന്ന വായ്പകള്‍ക്ക് പരിധിയുണ്ടാകും. തിരിച്ചടവില്‍ മുടക്കം വരുത്താത്തവര്‍ക്ക് നാല് ശതമാനം പലിശയടച്ചാല്‍ മതിയാകും.
ഒറ്റത്തവണ വായ്പ
ഈട് രഹിത വായ്പകള്‍ മാത്രമല്ല കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒറ്റത്തവണയായി ധനസഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിധവകള്‍ക്ക് 30,000 രൂപ അനുവദിക്കുന്ന സഹായ ഹസ്തം പദ്ധതിയും കുടുംബശ്രീ നടപ്പിലാക്കുന്നുണ്ട്. സ്വയം തൊഴില്‍ കണ്ടെത്തി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് അതിജീവനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്യേശ്യം.
യോഗ്യത
ഈ വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ ചില യോഗ്യതകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബമായിരിക്കണം. പ്രായം 55 വയസില്‍ താഴെ. വിധവകള്‍ക്ക് മാത്രമല്ല വിവാഹ മോചിതര്‍ക്കും പദ്ധതിയില്‍ സഹായം ലഭിക്കും. ഒറ്റയ്‌ക്കോ കൂട്ടായോ ഒക്കെ സംരംഭങ്ങള്‍ നടത്താം. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉള്ള വിധവകള്‍ക്ക് മുന്‍ഗണനയുമുണ്ട്. കൂടാതെ പദ്ധതിക്ക് കീഴില്‍ 5,000 രൂപ മുതല്‍ ഇളവുകളോടെ അയല്‍ക്കൂട്ടങ്ങള്‍ വഴി പ്രത്യേക വായ്പ അനുവദിച്ചിരുന്നു.
പ്രളയ സമയത്ത് കുടുംബശ്രീയിലൂടെ ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തിരിച്ചടവ് കാലാവധി 36 മുതല്‍ 48 മാസം വരെയാണ.് കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും സര്‍ക്കാര്‍ വായ്പ നല്‍കിയിരുന്നു. കുടംബശ്രീ അംഗമല്ലാത്തവര്‍ക്ക് വായ്പ ലഭിക്കാന്‍ കുടുംബശ്രീ അംഗത്വം നല്‍കണമെന്നായിരുന്നു നിര്‍ദേശം.