image

18 Jan 2022 3:29 AM GMT

Banking

സമ്പാദ്യം പ്രധാനപ്പെട്ടതാണ്, സേവിംഗ്സ് അക്കൗണ്ടുകളെ അറിയാം

MyFin Desk

സമ്പാദ്യം പ്രധാനപ്പെട്ടതാണ്, സേവിംഗ്സ് അക്കൗണ്ടുകളെ അറിയാം
X

Summary

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഏറ്റവും ആദ്യത്തെ പടിയാണ് സേവിംഗ്‌സ് അഥവാ സമ്പാദ്യം. പലപ്പോഴും വളരെ ചെറിയ തുടക്കം കൊണ്ട് തന്നെ വലിയ സാമ്പത്തിക ലക്ഷ്യം നേടാന്‍ സഹായകരമാകും ഇത്. സമ്പാദ്യം തുടങ്ങുന്നതിന് പ്രായപരിധി പ്രശ്‌നമല്ല. നിങ്ങളുടെ വരുമാനവും വലിയ കാര്യമല്ല. എത്ര ചുരുങ്ങിയ വരുമാനമുള്ളവര്‍ക്കും സമ്പാദ്യമാകാം. ഇവിടെ സമ്പാദിക്കാനുള്ള മനസാണ് കാര്യം.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഏറ്റവും ആദ്യത്തെ പടിയാണ് സേവിംഗ്‌സ് അഥവാ സമ്പാദ്യം. പലപ്പോഴും വളരെ ചെറിയ തുടക്കം കൊണ്ട് തന്നെ വലിയ...

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഏറ്റവും ആദ്യത്തെ പടിയാണ് സേവിംഗ്‌സ് അഥവാ സമ്പാദ്യം. പലപ്പോഴും വളരെ ചെറിയ തുടക്കം കൊണ്ട് തന്നെ വലിയ സാമ്പത്തിക ലക്ഷ്യം നേടാന്‍ സഹായകരമാകും ഇത്. സമ്പാദ്യം തുടങ്ങുന്നതിന് പ്രായപരിധി പ്രശ്‌നമല്ല. നിങ്ങളുടെ വരുമാനവും വലിയ കാര്യമല്ല. എത്ര ചുരുങ്ങിയ വരുമാനമുള്ളവര്‍ക്കും സമ്പാദ്യമാകാം. ഇവിടെ സമ്പാദിക്കാനുള്ള മനസാണ് കാര്യം.

ഒരു പ്രത്യേക സമയത്ത് ഒരു വ്യക്തി അയാളുടെ വരുമാനത്തില്‍ നിന്നും അത്യാവശ്യം ഉപഭോക്തൃ സാധനങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചതിന് ശേഷം മിച്ചം പിടിക്കുന്ന തുകയാണിത്. അത്യാവശ്യം ചെലവുകള്‍ കഴിച്ച് ബാക്കിയാക്കുന്ന തുക. ഇങ്ങനെ മിച്ചമാകുന്ന തുക പണമായിട്ടോ ബാങ്ക് സേവിംഗ് ആയിട്ടോ സൂക്ഷിക്കാം.

സേവിംഗ്‌സ് അക്കൗണ്ട്‌സ്

ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ ഉള്ള, പലിശ വരുമാനമുള്ള ഡിപ്പോസിറ്റ് അക്കൗണ്ടാണിത്. ഇത്തരം അക്കൗണ്ടുകള്‍ വളരെ കുറച്ച് പലിശയേ സമ്പാദകന് വാഗ്ദാനം ചെയ്യൂ. സുരക്ഷ കൂടുതലുള്ളതും അപകടസാധ്യത ഇല്ലാത്തതുമായി നിക്ഷേപങ്ങളാണ് ഇത്. പലപ്പോഴും ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് വേണ്ടിയാവും ഇത്തരം അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുക.

വായ്പ ഉറവിടം

ബാങ്കുകളും മറ്റും വായ്പ നല്‍കുന്നതിനുള്ള പ്രധാന ഉറവിടങ്ങളില്‍ ഒന്നാണ് സേവിംഗ്‌സ് അടക്കമുള്ള നിക്ഷേപ അക്കൗണ്ടുകള്‍. പലപ്പോഴും ഇത്തരം അക്കൗണ്ടുകളുടെ പലിശ നിരക്ക് ബന്ധപ്പെട്ടവര്‍ പുതുക്കിക്കൊണ്ടിരിക്കും. അതാത് സമയത്തെ പലിശ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാകും ഇത്.

മിനിമം ബാലന്‍സ്

ഇപ്പോള്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഏതാണ്ട് എല്ലാ ബാങ്കുകളും മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിശ്ചിത തുക അക്കൗണ്ടില്‍ നിലനിര്‍ത്തിയില്ലെങ്കില്‍ അതിന് പിഴ ഈടാക്കും. വിവിധ ബാങ്കുകള്‍ ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിങ്ങനെ വിഭാഗങ്ങള്‍ തിരിച്ചാണ് മിനിമം ബാലന്‍സ് തുക നിശ്ചയിച്ചിട്ടുള്ളത്.