image

18 Jan 2022 2:35 AM GMT

Savings

ഉയര്‍ന്ന പലിശയും ഉറപ്പും, കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാം

MyFin Desk

ഉയര്‍ന്ന പലിശയും ഉറപ്പും, കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാം
X

Summary

  കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. കര്‍ഷകരില്‍ ദീര്‍ഘകാല സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ഇന്ന് കര്‍ഷകര്‍ക്ക് മാത്രമല്ല മറ്റെല്ലാവര്‍ക്കും ഈ പദ്ധതി ലഭ്യമാണ്. രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിശ്ചിത കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് തുകയുടെ ഇരട്ടി ലഭിക്കുന്നു. നിക്ഷേപങ്ങള്‍ 1,000 രൂപയാണ് മിനിമം നിക്ഷേപ തുക. എന്നാല്‍, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് […]


കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. കര്‍ഷകരില്‍ ദീര്‍ഘകാല സമ്പാദ്യശീലം വളര്‍ത്തുകയെന്ന...

 

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. കര്‍ഷകരില്‍ ദീര്‍ഘകാല സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ഇന്ന് കര്‍ഷകര്‍ക്ക് മാത്രമല്ല മറ്റെല്ലാവര്‍ക്കും ഈ പദ്ധതി ലഭ്യമാണ്. രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിശ്ചിത കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് തുകയുടെ ഇരട്ടി ലഭിക്കുന്നു.

നിക്ഷേപങ്ങള്‍

1,000 രൂപയാണ് മിനിമം നിക്ഷേപ തുക. എന്നാല്‍, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് വരുമാന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമയുടെ തിരിച്ചറയില്‍ രേഖയായി ആധാറും കിസാന്‍ വികാസ് പത്ര പദ്ധതിക്ക് നിര്‍ബന്ധമാണ്. പദ്ധതിയുടെ കാലാവധി ഇപ്പോള്‍ 124 മാസമാണ് (10 വര്‍ഷവും 4 മാസവും). നിലവില്‍ 6.9 ശതമാനമാണ് പലിശ നിരക്ക്.

ആര്‍ക്കെല്ലാം, എങ്ങനെയെല്ലാം

18 വയസ് പൂര്‍ത്തിയായവര്‍ക്ക് കിസാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപിക്കാം. പ്രവാസികള്‍ക്ക് ഈ പദ്ധതി എടുക്കാനാകില്ല. 1,000, 5,000, 10,000, 50,000 എന്നിങ്ങനെയുള്ള തുകകളിലാണ് കിസാന്‍ വികാസ് പത്ര പദ്ധതിയിലെ നിക്ഷേപ രീതി.

സവിശേഷതകള്‍

സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ വളരെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര.അതിനാല്‍ തന്നെ കാലവധിയ്ക്ക് ശേഷം നിങ്ങളുടെ നിക്ഷേപത്തിന്റെ റിട്ടേണ്‍ ഉറപ്പായും തിരികെ ലഭിക്കുന്നതാണ്. വളരെ കുറഞ്ഞ റിസ്‌കില്‍ ദീര്‍ഘകാല നിക്ഷേപം നടത്താം. മറ്റു ചാര്‍ജുകളൊന്നും കൂടാതെ തന്നെ പദ്ധതി ഒരു തപാല്‍ ഓഫീസില്‍ നിന്ന് മറ്റൊരു തപാല്‍ ഓഫീസിലേക്ക് മാറ്റാവുന്നതാണ്. നിശ്ചിത തുക അടച്ചാല്‍ വളരെ പെട്ടന്ന് തന്നെ കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ലഭ്യമാണ്. സിംഗിള്‍ ഹോള്‍ഡര്‍ ടൈപ്പ് സര്‍ട്ടിഫിക്കറ്റ്, ജോയിന്റ് 'എ' ടൈപ്പ് സര്‍ട്ടിഫിക്കറ്റ്, ജോയിന്റ് 'ബി' ടൈപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് പദ്ധതിയിലുള്ളത്. സുരക്ഷിതമായ വായ്പകള്‍ക്ക് നിങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഈടായി നല്‍കാം. ഇത്തരം വായ്പകള്‍ക്ക് പലിശ കുറവായിരിക്കും.

എങ്ങനെ അപേക്ഷിക്കാം

കിസാന്‍ വികാസ് പത്ര പദ്ധതിയില്‍ അംഗമാകാന്‍ ഏറ്റവും അടുത്തുള്ള തപാല്‍ ഓഫീസ് സന്ദര്‍ശിക്കുക. പദ്ധതിയുടെ അപേക്ഷാഫോമിനൊപ്പം കെവൈസി നടപടി പൂര്‍ത്തീകരിക്കാനായി പാന്‍, ആധാര്‍, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിക്ഷേപത്തിന്റെ കാലാവധി കഴിയുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്‍പാകെ ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതോടെ നിക്ഷേപ തുക നിങ്ങള്‍ക്ക് ലഭിക്കും.