image

18 Jan 2022 3:23 AM GMT

Kudumbashree

ആരോഗ്യ പരിപാലനവും ഒപ്പം വരുമാനവും, സാന്ത്വനം പദ്ധതി

MyFin Desk

ആരോഗ്യ പരിപാലനവും ഒപ്പം വരുമാനവും, സാന്ത്വനം പദ്ധതി
X

Summary

ജീവിത ശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നതും രക്തപരിശോധനയ്ക്കായി
ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് അനിവാര്യവുമായിത്തീര്‍ന്ന
സാഹചര്യത്തിലാണ് സാന്ത്വനം പദ്ധതി ആശ്വാസമാകുന്നത്


ആരോഗ്യ പരിപാലന രംഗത്ത് രാജ്യത്ത് അനുകരണീയമായ പല മാതൃകകളും സൃഷ്ടിച്ച് കേരളത്തിന്റെ സംഭാവനയാണ് സാന്ത്വനം പദ്ധതി. കുടുംബശ്രീയുടെ ഒരു...

ആരോഗ്യ പരിപാലന രംഗത്ത് രാജ്യത്ത് അനുകരണീയമായ പല മാതൃകകളും സൃഷ്ടിച്ച് കേരളത്തിന്റെ സംഭാവനയാണ് സാന്ത്വനം പദ്ധതി. കുടുംബശ്രീയുടെ ഒരു സംരംഭ മാതൃകയാണ് ഇത്. ആധുനിക ജീവിത ശൈലി പല പുതിയ രോഗങ്ങളും മനുഷ്യര്‍ക്ക് സമ്മാനിക്കുന്നുണ്ട്. നിരന്തര പരിശോധനകള്‍ കൊണ്ട് വേണം ഇത്തരം വെല്ലുവിളികളെ നേരിടാന്‍.

വീട്ടിലെത്തി സേവനം

ജീവിത ശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നതും രക്തപരിശോധനയ്ക്കായി
ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് അനിവാര്യവുമായിത്തീര്‍ന്ന
സാഹചര്യത്തിലാണ് സാന്ത്വനം പദ്ധതി ആശ്വാസമാകുന്നത്. വീടുകളിലെത്തി രക്ത പരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നു. ഇങ്ങനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നതോടൊപ്പം ഇതിനെ ഒരു സംരംഭമായി മാറ്റുകയാണ് കുടുംബശ്രീ ഈ പദ്ധതിയിലൂടെ. 2006ലാണ് പദ്ധതി കൊണ്ടു വന്നത്.

സ്വയം പരിശോധിക്കാം

കുടുംബശ്രീയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളും (HAP) ചേര്‍ന്നാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പത്താം തരം വിജയിച്ച, സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് ഏഴ് ദിവസത്തെ മികച്ച പരിശീലനം നല്‍കുന്നു. ഉയരം, ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്സ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോള്‍ എന്നിവ അളക്കാന്‍ പഠിപ്പിക്കുകയും അതിന്റെ ഉപകരണങ്ങളും നല്‍കുന്നു.
സാന്ത്വനം വോളന്റിയമാര്‍മാരാണ് വീട്ടിലെത്തി സേവനം നല്‍കുന്നത്.

മാസം 20,000 രൂപ

സേവനത്തിന് ചെറിയ ഫീസ് വാങ്ങുന്നുണ്ട് ഇവര്‍. ഇതോടെ ഇത് ഇവര്‍ക്കുമൊരു വരുമാനവും ആകുന്നു. വീട്ടില്‍ത്തന്നെ സേവനം ലഭിക്കുമെന്നതിനാല്‍ വീട്ടുകാര്‍ക്കും ഇത് അനുഗ്രഹപ്രദമാണ്. യാത്രാ ചെലവ് ലാഭിക്കാമെന്ന് മാത്രമല്ല ഇവിടെ നേട്ടം. പ്രായമായവരെയല്ലാം ടെസ്റ്റിംഗ് ലാബില്‍ കൊണ്ടു പോവണമെങ്കില്‍ മറ്റൊരാളുടെ സഹായം വേണ്ടി വരും. ഇവിടെ അതും ഒഴിവാകുന്നു. മാസം ശരാശരി 20,000 രൂപ ഒരു സാന്ത്വനം വോളന്റിയര്‍ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. ഇപ്പോള്‍ 356 സാന്ത്വനം വോളന്റിയര്‍മാര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനത്തിലും ഒരു വോളന്റിയറെങ്കിലും വേണമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. 297 പേരാണ് കഴിഞ്ഞ 2 വര്‍ഷമായി പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. വോളന്റിയര്‍മാരുടെ ലിസ്റ്റും പ്രവര്‍ത്തനമേഖലയും http://www.kudumbashree.org/pages/557
എന്ന ലിങ്കില്‍ ലഭിക്കും.