image

18 Jan 2022 12:17 AM GMT

Banking

ചെക്ക്ബുക്കിന് അപേക്ഷിക്കാന്‍ നാല് വഴികള്‍

MyFin Desk

ചെക്ക്ബുക്കിന് അപേക്ഷിക്കാന്‍ നാല് വഴികള്‍
X

Summary

ഓര്‍ക്കുക നിങ്ങള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പര്‍ മാത്രം ഈ സംവിധാനത്തിന് ഉപയോഗിക്കുക. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ചെക്ക്ബുക്ക് ലഭിക്കുന്ന തീയതി നിങ്ങളെ അറിയിക്കും


ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് പാസ്ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ നല്‍കും. കൂടാതെ ചെക്ക്ബുക്കും...

ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് പാസ്ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ നല്‍കും. കൂടാതെ ചെക്ക്ബുക്കും നല്‍കാറുണ്ട്. നെറ്റ് ബാങ്കിംഗ് സേവനങ്ങളുള്ള ഈ കാലത്തും ചെക്കിന് പ്രാധാന്യമേറെയാണ്. പണം കൈമാറുന്നതിനോ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കുന്നതിനോ ചെക്കുകള്‍ ഉപയോഗിക്കാം. ചെക്ക്ബുക്കില്‍ ഓരോ ചെക്ക് ലീഫിലും വ്യത്യസ്ത നമ്പറാണുള്ളത്. ചെക്ക്ബുക്ക് ഉപയോഗിച്ചു കഴിഞ്ഞാല്‍ ഉപഭോക്താവിന് പുതിയ ചെക്ക്ബുക്കിന്് അപേക്ഷിക്കാം.
പ്രധാനമായും നാല് വഴികളിലൂടെ ചെക്ക്്ബുക്കിനായി നിങ്ങള്‍ക്ക് അപേക്ഷിക്കാം.

എടിഎമ്മിലൂടെ അപേക്ഷിക്കാം

എടിഎം മെഷീന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചെക്ക്ബുക്കിന് അപേക്ഷിക്കാം. എടിഎം വഴി പുതിയ ചെക്ക്ബുക്കിനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓരോ ബാങ്കിനനുസരിച്ചും വ്യത്യാസപ്പെടാം. പുതിയ ചെക്ക്ബുക്കിന് അപേക്ഷിക്കാന്‍ നിങ്ങളുടെ ബാങ്കിന്റെ എടിഎം സന്ദര്‍ശിക്കുക. എടിഎം മെഷീനില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഇട്ട ശേഷം നാല്് അക്ക പിന്‍ നമ്പര്‍ നല്‍കുക. ഇനി 'ചെക്ക്ബുക്ക് റിക്വസ്റ്റ്'
എന്ന ഓപ്ഷന്‍ ക്ലിക്് ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുള്ള ചെക്ക്ലീഫുകളുടെ എണ്ണം തിരഞ്ഞെടുക്കുക. ഇതിന് ചെറിയൊരു തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ബാങ്ക് ഈടാക്കും. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് ബാങ്ക് ചെക്ക്ബുക്ക് അയക്കും.

ഇന്റര്‍നെറ്റ് ബാങ്കിംഗ്

ബാങ്ക് അക്കൗണ്ട് ഇന്റര്‍നെറ്റ് ബാങ്കിംഗിനായി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനത്തിലൂടെ ചെക്ക്ബുക്കിന് അപേക്ഷിക്കാം. ഇതിനായി നിങ്ങള്‍് അക്കൗണ്ടുള്ള ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക. 'കസ്റ്റമര്‍ ഐഡി', 'പാസ്‌വേഡ്' എന്നിവ നല്‍കിയ ശേഷം 'ചെക്ക്ബുക്ക് റിക്വസ്റ്റ്' ക്ലിക് ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുള്ള ചെക്ക്ലീഫുകളുടെ എണ്ണം തിരഞ്ഞെടുക്കുക. ബാങ്ക് ഇതിന് ചെറിയൊരു നിരക്ക് ഈടാക്കും. ആവശ്യമായ എല്ലാ വിശദാംശങ്ങളും ഇനി നല്‍കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ചെക്ക് ബുക്ക്
ലഭിക്കും.

ബാങ്കിംഗ് ആപ്ലിക്കേഷന്‍

ഇന്ന് ഒട്ടുമിക്ക ബാങ്കുകള്‍ക്കും സ്വന്തമായി ബാങ്കിംഗ് ആപ്ലിക്കേഷനുകളുണ്ട്. ഇവയിലൂടെയും നിങ്ങള്‍ക്ക് ചെക്കബുക്കിന് അപേക്ഷിക്കാനാകും. ഇതിനായി നിങ്ങളുടെ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുക. കസ്റ്റമര്‍ ഐഡിയും പാസ്‌വേഡും നല്‍കി 'സര്‍വീസസ്' അല്ലെങ്കില്‍
'ചെക്ക്ബുക്ക് റിക്വസ്റ്റ്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ചെറിയൊരു തുക ബാങ്കിന് നല്‍കികൊണ്ട് നിങ്ങള്‍ക്ക് ആവശ്യമുള്ള ചെക്ക്ലീഫുകളുടെ എണ്ണം തിരഞ്ഞെടുക്കാം. ആവശ്യമായ എല്ലാ വിശദാംശങ്ങളും ഇനി നല്‍കുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ചെക്ക് ബുക്ക് ലഭിക്കും.

എസ്എംഎസ് വഴി

ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറില്‍ എസ്എംഎസ് അയച്ചും നിങ്ങള്‍ക്ക് പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാം. ഇതിനായി ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പര്‍ കണ്ടെത്തുക. എസ്എംഎസ് സേവനത്തിനായി നിങ്ങളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. അതില്‍ പറയുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഓര്‍ക്കുക നിങ്ങള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പര്‍ മാത്രം ഈ സംവിധാനത്തിന് ഉപയോഗിക്കുക. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ചെക്ക്ബുക്ക് ലഭിക്കുന്ന തീയതി നിങ്ങളെ അറിയിക്കും.

ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഇടപാട് നടത്താന്‍ സഹായിക്കുന്ന പണരഹിത ഇടപാടിന്റെ ഒരു രൂപമാണ് ചെക്ക്. ചെക്ക് ഉപയോഗിക്കുമ്പേള്‍ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ഉണ്ടായാല്‍ ഒരാള്‍ക്ക് ചെക്ക് ഇടപാട് ബാങ്കിന്റെ സഹായത്തോടെ തടയാന്‍ സാധിക്കും. ഒറ്റ ചെക്കിലൂടെ വളരെ
ഉയര്‍ന്ന തുക കൈമാറാന്‍ കഴിയും. ഇന്ന് ഡിജിറ്റലൈസേഷനിലേക്ക് ബാങ്കിംഗ് ഇടപാടുകള്‍
എത്തിനില്‍ക്കുമ്പോഴും ചെക്കുകള്‍ ഒട്ടും തന്നെ പ്രധാന്യം കുറയാതെ ചെക്കുകള്‍ സജ്ജീവമാണ്.