image

17 Jan 2022 11:49 PM GMT

Tax

ഹൗസ് റെന്റ് അലവന്‍സ് അറിയേണ്ടതെല്ലാം

MyFin Desk

ഹൗസ് റെന്റ് അലവന്‍സ് അറിയേണ്ടതെല്ലാം
X

Summary

ജീവനക്കാര്‍ക്ക് താമസ സൗകര്യങ്ങള്‍ക്കായുള്ള ചെലവ് നല്‍കുക എന്നതാണ് ഹൗസ് റെന്റ് അലവന്‍സിന്റെ (എച്ച് ആര്‍ എ) പ്രധാന ലക്ഷ്യം.


വനക്കാര്‍ക്ക് താമസ സൗകര്യങ്ങള്‍ക്കായുള്ള ചെലവ് നല്‍കുക എന്നതാണ് ഹൗസ് റെന്റ് അലവന്‍സിന്റെ (എച്ച് ആര്‍ എ) പ്രധാന ലക്ഷ്യം. എന്നാല്‍ ജീവനക്കാരന്...

വനക്കാര്‍ക്ക് താമസ സൗകര്യങ്ങള്‍ക്കായുള്ള ചെലവ് നല്‍കുക എന്നതാണ് ഹൗസ് റെന്റ് അലവന്‍സിന്റെ (എച്ച് ആര്‍ എ) പ്രധാന ലക്ഷ്യം. എന്നാല്‍ ജീവനക്കാരന് എത്ര എച്ച് ആര്‍ എ നല്‍കണമെന്ന് തീരുമാനിക്കുന്നത് തൊഴിലുടമയാണ്. നല്‍കുന്ന അടിസ്ഥാന ശമ്പളം, താമസിക്കുന്ന നഗരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത് എച്ച് ആര്‍ എ തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തി മെട്രോ നഗരത്തിലാണ് താമസിക്കുന്നതെങ്കില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50% എച്ച് ആര്‍ എ ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ മെട്രോ ഒഴികെയുള്ള നഗരങ്ങളില്‍ ശമ്പളത്തിന്റെ 40% ആണ് അര്‍ഹത.

ഐടി നിയമത്തിലെ സെക്ഷന്‍ 10 (13എ) പ്രകാരമാണ് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് വീട്ടു വാടക അലവന്‍സ് നല്‍കുന്നത്. ഇത് തൊഴിലാളികള്‍ക്ക് വളരെ പ്രയോജനകരമാണ്. ഈ നിയമമനുസരിച്ച്, ശമ്പളമുള്ള ജീവനക്കാര്‍ക്ക് മാത്രമേ എച്ച് ആര്‍ എ ക്ലെയിം ചെയ്യാന്‍ കഴിയൂ, സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് ഇത് ബാധകമല്ല. സ്വന്തം വീട്ടില്‍ താമസിക്കുന്ന ഒരു വ്യക്തിക്ക് എച്ച് ആര്‍ എ ക്ലെയിം ചെയ്യാന്‍ സാധിക്കില്ല.

യഥാര്‍ത്ഥ വാടക, അടിസ്ഥാന ശമ്പളത്തിന്റെ 10% ത്തില്‍ താഴെയായിരിക്കണം. ഹൗസ് റെന്റ് അലവന്‍സ് ഒരു വ്യക്തിയുടെ ശമ്പളത്തില്‍ നിര്‍ണായക ഘടകമാണ്. ജീവനക്കാരുടെ നികുതി ചെലവ് കുറയ്ക്കാന്‍ എച്ച് ആര്‍ എ സഹായിക്കുന്നു.

എച്ച് ആര്‍ എ ക്ലെയിം ചെയ്യുന്ന ചില പ്രത്യേക സാഹചര്യങ്ങള്‍

*കുടുംബാംഗങ്ങള്‍ക്ക് വാടക നല്‍കുമ്പോള്‍

നിങ്ങള്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയും അവര്‍ക്ക് വാടക നല്‍കുകയും ചെയ്താല്‍, എച്ച് ആര്‍ എ പ്രകാരം നികുതി ഇളവ് ആവശ്യപ്പെടാം. എന്നാല്‍ നിങ്ങളുടെ പങ്കാളിക്ക് വാടക നല്‍കാനാവില്ല. ഇത്തരം ഇടപാടുകള്‍ക്ക് ആദായനികുതി വകുപ്പില്‍ നിന്ന് സൂക്ഷ്മ പരിശോധന ഉണ്ടാവും. നിങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് വീട് വാടകയ്‌ക്കെടുക്കുകയാണെങ്കില്‍പ്പോലും, വാടകയുമായി ബന്ധപ്പെട്ട
സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവുകള്‍ സൂക്ഷിക്കുക. അതിനായി ബാങ്കിംഗ് ഇടപാടുകളുടെയും വാടക രസീതുകളുടെയും റെക്കോര്‍ഡ് സൂക്ഷിക്കുക, ഇടപാടുകളുടെ ആധികാരികത ബോധ്യപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.

*സ്വന്തമായി വീട്, മറ്റൊരു നഗരത്തില്‍ താമസം

നിങ്ങള്‍ സ്വന്തം വീട് വാടകയ്‌ക്കെടുക്കുകയും മറ്റൊരു നഗരത്തില്‍ ജോലി ചെയ്യുകയും ചെയ്താല്‍, എച്ച് ആര്‍ എ ആനുകൂല്യം ലഭിക്കും.