image

17 Jan 2022 1:43 AM GMT

Market

അടച്ചു തീര്‍ത്ത മൂലധനം എന്നാൽ എന്ത്?

MyFin Desk

അടച്ചു തീര്‍ത്ത മൂലധനം എന്നാൽ എന്ത്?
X

Summary

ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെയും (initial public offering) മറ്റ് മാര്‍ഗങ്ങളിലൂടെയും പ്രാഥമിക വിപണിയില്‍ നിന്ന് സ്വരൂപിക്കുന്ന പണമാണ് അടച്ചു തീര്‍ത്ത മൂലധനം (paid-up capital). ഓഹരികള്‍ കൈമാറ്റം ചെയ്ത് നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണമാണിത്. പ്രാഥമിക വിപണിയില്‍ നിന്നല്ലാതെ വ്യക്തിപരമായ തരത്തിലും (private placement) സംരംഭകര്‍ (entrepreneurs) മൂലധനം സമാഹരിക്കാറുണ്ട്.ഇത്തരം മൂലധനവും അടച്ചു തീര്‍ത്ത മൂലധനം എന്ന വിഭാഗത്തില്‍പ്പെടുന്നു. സ്വകാര്യ കമ്പനികളുടെ രൂപീകരണത്തിന് തുടക്കത്തില്‍ ഈ മാര്‍ഗമാവും പലപ്പോഴും സ്വീകരിക്കുക. പിന്നീട് അവര്‍ പൊതു വിപണിയില്‍ എത്തി […]


ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെയും (initial public offering) മറ്റ് മാര്‍ഗങ്ങളിലൂടെയും പ്രാഥമിക വിപണിയില്‍ നിന്ന് സ്വരൂപിക്കുന്ന പണമാണ് അടച്ചു തീര്‍ത്ത മൂലധനം (paid-up...

ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെയും (initial public offering) മറ്റ് മാര്‍ഗങ്ങളിലൂടെയും പ്രാഥമിക വിപണിയില്‍ നിന്ന് സ്വരൂപിക്കുന്ന പണമാണ് അടച്ചു തീര്‍ത്ത മൂലധനം (paid-up capital). ഓഹരികള്‍ കൈമാറ്റം ചെയ്ത് നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണമാണിത്.

പ്രാഥമിക വിപണിയില്‍ നിന്നല്ലാതെ വ്യക്തിപരമായ തരത്തിലും (private placement) സംരംഭകര്‍ (entrepreneurs) മൂലധനം സമാഹരിക്കാറുണ്ട്.ഇത്തരം മൂലധനവും അടച്ചു തീര്‍ത്ത മൂലധനം എന്ന വിഭാഗത്തില്‍പ്പെടുന്നു. സ്വകാര്യ കമ്പനികളുടെ രൂപീകരണത്തിന് തുടക്കത്തില്‍ ഈ മാര്‍ഗമാവും പലപ്പോഴും സ്വീകരിക്കുക. പിന്നീട് അവര്‍ പൊതു വിപണിയില്‍ എത്തി (public offering) കൂടുതല്‍ മൂലധനം സ്വീകരിക്കാറുണ്ട്.

ദ്വീതീയ വിപണിയില്‍ (secondary market) നിക്ഷേപകര്‍ക്കും, വ്യാപാരികള്‍ക്കും ഇടയില്‍ ഓഹരി വ്യാപാരം നടക്കുമ്പോള്‍ അടച്ചു തീര്‍ത്ത മൂലധനം സൃഷ്ടിക്കപ്പെടുന്നില്ല. ആ ഇടപാടുകളില്‍ നിന്നുള്ള വരുമാനം വ്യാപാരികള്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുകയാണ്.

കടമായി വാങ്ങാത്ത പണത്തെ അടച്ചു തീര്‍ത്ത മൂലധനം പ്രതിനിധീകരിക്കുന്നു. ഒരു കമ്പനിയുടെ അടച്ച് തീര്‍ത്ത മൂലധന കണക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഹരി മൂലധനത്തെ (equity finance) എത്രത്തോളം ആശ്രയിക്കുന്നുണ്ട് എന്ന് വെളിവാക്കുന്നു.