image

17 Jan 2022 12:10 AM GMT

Bond

എന്താണ് മുനിസിപ്പൽ ബോണ്ടുകൾ?

MyFin Desk

എന്താണ് മുനിസിപ്പൽ ബോണ്ടുകൾ?
X

Summary

ഇന്ത്യയിൽ പൂന മുനിസിപ്പൽ കോർപ്പറേഷനാണ് ആദ്യമായി ഇത്തരം കടപ്പത്രങ്ങൾ വിപണിയിൽ ഇറക്കിയത്


അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനം കണ്ടെത്താൻ കോർപ്പറേഷനുകൾ/മുനിസിപ്പാലിറ്റികൾതുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ വിതരണം...

അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനം കണ്ടെത്താൻ കോർപ്പറേഷനുകൾ/മുനിസിപ്പാലിറ്റികൾതുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന കടപ്പത്രങ്ങളാണ് മുനിസിപ്പൽ ബോണ്ടുകൾ(Municipal bonds). ഇന്ത്യയിൽ പൂന മുനിസിപ്പൽ കോർപ്പറേഷനാണ് ആദ്യമായി ഇത്തരം കടപ്പത്രങ്ങൾ വിപണിയിൽ ഇറക്കിയത്.

നിക്ഷേപകർ പ്രാദേശിക ഭരണകൂടത്തിന് നൽകുന്ന വായ്പയായി ഇത് കണക്കാക്കാം. പാലങ്ങൾ, റോഡുകൾ, പാർക്കുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ വികസനത്തിനായി ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. ഈ ബോണ്ടുകൾക്ക് കിട്ടുന്ന പലിശ പലപ്പോഴും നികുതി ഇല്ലാത്തവയാണ്. ഉയർന്ന നികുതി പരിധിയിൽ വരുന്ന വ്യക്തികൾക്ക് ഈ ബോണ്ടുകൾ ആകർഷകമായ ഓപ്ഷനാണ്.

ജനറൽ ഒബ്ലിഗേഷൻ ബോണ്ട് (GO), റെവന്യൂ ബോണ്ട് എന്നിങ്ങനെ രണ്ട് തരം മുനിസിപ്പൽ ബോണ്ടുകളുണ്ട്. സ്ഥിര വരുമാന ഉപകരണങ്ങൾ എന്ന നിലയിൽ മുനിസിപ്പൽ ബോണ്ടിന്റെ വിപണിവില പലിശ നിരക്കിന്റെ മാറ്റങ്ങൾക്കനുസരിച്ച് ചാഞ്ചാടുന്നു. പലിശ നിരക്ക് ഉയരുമ്പോൾ, ബോണ്ടുകളുടെ വില കുറയുന്നു. പലിശ നിരക്ക് കുറയുമ്പോൾ ബോണ്ടുകളുടെ വില ഉയരും. മുനിസിപ്പൽ ബോണ്ടുകളിൽ എപ്പോഴും പണത്തിന്റെ ഒഴുക്ക് (liquidity) ശക്തമാണ്.