അപ്രതീക്ഷിത മരണങ്ങള്‍ നിരവധി കുടുംബങ്ങളെയാണ് തകര്‍ക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ചെറിയൊരു ധനസഹായം പോലും വലിയ ആശ്വാസമാകും. അങ്ങനെയുള്ള...
അപ്രതീക്ഷിത മരണങ്ങള്‍ നിരവധി കുടുംബങ്ങളെയാണ് തകര്‍ക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ചെറിയൊരു ധനസഹായം പോലും വലിയ ആശ്വാസമാകും. അങ്ങനെയുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുകയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY). 2015 ല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഇവിടെ അക്കൗണ്ടെടുക്കുമ്പോള്‍ അധിക തുക നല്‍കി ഒരു വര്‍ഷത്തേക്ക് പരിരക്ഷ നേടാം. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പണം നല്‍കി പുതുക്കേണ്ടി വരും.
പ്രീമിയം
ഈ പദ്ധതി പ്രകാരം 330 രൂപയാണ് വാര്‍ഷിക പ്രീമിയം. പരിരക്ഷാ കാലാവധിയില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട അംഗത്തിന് മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് തുക ലഭിക്കും. പദ്ധതി പ്രകാരം ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി തുക രണ്ട് ലക്ഷം രൂപയാണ്. എല്ലാ വര്‍ഷവും ഈ പോളിസി പുതുക്കേണ്ടതാണ്. ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നതോടെ പദ്ധതിയില്‍ അംഗമാകുമെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും വഴിയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ പദ്ധതി നടപ്പിലാക്കുന്നത്.
യോഗ്യതകള്‍
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിക്ക് അപേക്ഷിക്കാം. സേവിംഗ്സ് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിരിക്കണം എന്നത് ഇവിടെ നിര്‍ബന്ധമാണ്.
ആനുകൂല്യങ്ങള്‍
പോളിസി ഉടമക്ക് പെട്ടെന്നുള്ള മരണം സംഭവിച്ചാല്‍ ഗുണഭോക്താവിന് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയാണ് പദ്ധതി നല്‍കുന്നത്. അപ്രതീക്ഷിത മരണമുണ്ടാക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ ഇടയാക്കുന്നു.
എങ്ങനെ തുക ലഭിക്കും
പോളിസി ഉടമ മരിച്ചാല്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ പദ്ധതിയെടുത്ത ബാങ്കില്‍ നോമിനി നേരിട്ടെത്തണം. തുക ലഭിക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എങ്കില്‍ ഡിസ്ച്ചാര്‍ജ് രസീത്, ക്ലെയിം ഫോം എന്നിവയ്ക്കൊപ്പം പോളിസി ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ക്ലെയിം ഫോം ബാങ്കിലും എല്‍ ഐ സിയുടെ വെബ്സൈറ്റിലും ലഭ്യമാണ്. പോളിസി ഉടമയുടെ ബാങ്ക് വിവരങ്ങള്‍ക്കൊപ്പം ക്ലെയിം ഫോം, ഡിസ്ച്ചാര്‍ജ് റെസീറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് എന്നവ ബാങ്കില്‍ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ അവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം തുക നോമിനിക്ക് ലഭ്യമാകും.