image

17 Jan 2022 4:50 AM GMT

Fixed Deposit

സാധാരണ പലിശ 'സിമ്പിളാ'ണ്

MyFin Desk

സാധാരണ പലിശ സിമ്പിളാണ്
X

Summary

  വായ്പയ്ക്ക് വേണ്ടി വരുന്ന ചെലവാണ് പലിശ. ഇത് രണ്ട് രീതിയിലാണ് കണക്കാക്കുക. വായ്പ തുകയ്ക്ക് മാത്രം പലിശ കണക്കാക്കുന്ന സാധാരണ പലിശ രീതിയും പലിശയ്ക്ക് മേല്‍ പലിശ കണക്കാക്കുന്ന കോംപൗണ്ട് രീതിയും. സാധാരണ പലിശയ്ക്ക് വായ്പ എടുക്കുന്ന ആള്‍ക്ക് കൂട്ടു പലിശ (പലിശയ്ക്ക് മേല്‍ പലിശ) നല്‍കേണ്ടി വരുന്നില്ല. വായ്പ എടുക്കുന്ന തുകയ്ക്ക് മാത്രമാകും പലിശ കണക്കാക്കുക. അതുപോലെ, നിക്ഷേപമാണെങ്കില്‍ പ്രിന്‍സിപ്പല്‍ തുകയ്ക്ക് മാത്രമാകും പലിശ ലഭിക്കുക. പ്രത്യേകതകള്‍ ഒരു നിശ്ചിത കാലയളവിലേക്ക് പണം ഉപയോഗിക്കുന്നതിന് […]


വായ്പയ്ക്ക് വേണ്ടി വരുന്ന ചെലവാണ് പലിശ. ഇത് രണ്ട് രീതിയിലാണ് കണക്കാക്കുക. വായ്പ തുകയ്ക്ക് മാത്രം പലിശ കണക്കാക്കുന്ന സാധാരണ പലിശ രീതിയും...

 

വായ്പയ്ക്ക് വേണ്ടി വരുന്ന ചെലവാണ് പലിശ. ഇത് രണ്ട് രീതിയിലാണ് കണക്കാക്കുക. വായ്പ തുകയ്ക്ക് മാത്രം പലിശ കണക്കാക്കുന്ന സാധാരണ പലിശ രീതിയും പലിശയ്ക്ക് മേല്‍ പലിശ കണക്കാക്കുന്ന കോംപൗണ്ട് രീതിയും. സാധാരണ പലിശയ്ക്ക് വായ്പ എടുക്കുന്ന ആള്‍ക്ക് കൂട്ടു പലിശ (പലിശയ്ക്ക് മേല്‍ പലിശ) നല്‍കേണ്ടി വരുന്നില്ല. വായ്പ എടുക്കുന്ന തുകയ്ക്ക് മാത്രമാകും പലിശ കണക്കാക്കുക. അതുപോലെ, നിക്ഷേപമാണെങ്കില്‍ പ്രിന്‍സിപ്പല്‍ തുകയ്ക്ക് മാത്രമാകും പലിശ ലഭിക്കുക.

പ്രത്യേകതകള്‍

ഒരു നിശ്ചിത കാലയളവിലേക്ക് പണം ഉപയോഗിക്കുന്നതിന് കടക്കാരന്‍ കടം നല്‍കിയ ആള്‍ക്ക് കൊടുക്കുന്ന തുകയാണ് സിമ്പിള്‍ ഇന്ററസ്റ്റ്. മൊത്തം തുകയെ പലിശനിരക്ക്, കാലാവധി എന്നിവ കൊണ്ട് ഗുണിച്ചാല്‍ സാധാരണ പലിശ കണക്കാക്കാം. ഇവിടെ പലിശ പ്രിന്‍സിപ്പല്‍ തുകയ്ക്ക് മാത്രമേ വരുന്നുള്ളു.

വായ്പകള്‍ക്ക്

സിമ്പിള്‍ ഇന്ററസ്റ്റ് രീതിയില്‍ വായ്പ എടുക്കുന്നത് നേട്ടമാണ്. കാരണം ഇവിടെ പലിശയ്ക്ക് മേല്‍ പലിശ ഇല്ല.

കടം കൊടുക്കുമ്പോള്‍

വായ്പ കൊടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവിടെ നേട്ടം കുറയും. സാധാരണ പലിശ ഈടാക്കുമ്പോള്‍ സമ്പത്തില്‍ സാവധാന വളര്‍ച്ചയാണ് ഉണ്ടാകുക. ഇവിടെ കോംപൗണ്ട് ഇന്ററസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടവും കുറവായിരിക്കും.