കോവിഡ് രാജ്യത്തെ ചെറുകിട സൂക്ഷമ സംരംഭങ്ങളെ പാടെ തകര്‍ത്തു. സര്‍ക്കാരിന്റെ ധനഹായം പോലുള്ള പിടിവള്ളികളില്ലെങ്കില്‍ തകര്‍ച്ചയില്‍...
കോവിഡ് രാജ്യത്തെ ചെറുകിട സൂക്ഷമ സംരംഭങ്ങളെ പാടെ തകര്‍ത്തു. സര്‍ക്കാരിന്റെ ധനഹായം പോലുള്ള പിടിവള്ളികളില്ലെങ്കില്‍ തകര്‍ച്ചയില്‍ നിന്നും അവര്‍ക്ക് കരകയറുക എന്നത് പ്രയാസമാണ്. ഇത്തരം സംരംഭകരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതിലൊന്നാണ് പ്രധനമന്ത്രി എംപ്ലോയിമെന്റ് ജനറേഷന്‍ പ്രോഗ്രാം. നിര്‍മ്മാണ സേവന മേഖലകളിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി എംപ്ലോയിമെന്റ് ജനറേഷന്‍ പ്രോഗ്രാം. ദേശീയ തലത്തില്‍ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഖാദി, ഗ്രാമവ്യവസായ കമ്മീഷനാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനതലത്തില്‍ സംസ്ഥാന ഖാദി, ഗ്രാമവ്യവസായ ബോര്‍ഡുകള്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
എത്ര വായ്പ ലഭിക്കും?
സേവന മേഖലയില്‍ 10 ലക്ഷം രൂപയും നിര്‍മ്മാണ മേഖലയില്‍ പരമാവധി 25 ലക്ഷം രൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. ഇതില്‍ 10 ലക്ഷം രൂപ വരെ ഈട് ആവശ്യമില്ല. എന്നാല്‍ നിര്‍മ്മാണ മേഖലയ്ക്ക് അഞ്ച് മുതല്‍ 25 ലക്ഷം രൂപ വരെ നല്‍കുമ്പോള്‍ ഈട് നിര്‍ബന്ധമാണ്. ഇത്തരം ചെറുകിട സൂക്ഷമ സംരംഭകരെ സര്‍ക്കാര്‍ ഇതിന് സഹായിക്കും.
ആരെല്ലാം അര്‍ഹര്‍?
പ്രധാനമന്ത്രി എംപ്ലോയിമെന്റ് ജനറേഷന്‍ പദ്ധതി പ്രകാരം ധനസഹായം ലഭിക്കണമെങ്കില്‍ നിങ്ങള്‍ 18 വയസ്സിന് മുകളിലുള്ളവരായിരിക്കണം. മാത്രമല്ല നിര്‍മ്മാണ മേഖലയില്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക ലഭിക്കുന്നതിനും സേവന മേഖലയില്‍ 5 ലക്ഷം രൂപ ലഭിക്കുന്നതിനും കുറഞ്ഞത് എട്ടാം ക്ലാസ് പാസായിരിക്കണം. പദ്ധതിയുടെ കീഴില്‍ പുതിയ സംരംഭങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളു. സ്വയം സഹായ സംഘങ്ങള്‍, സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് 1860 പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, പ്രൊഡക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയ്ക്കും ഈ വായ്പയ്ക്ക് അര്‍ഹതയുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ മറ്റേതെങ്കിലും പദ്ധതി പ്രകാരം സബ്‌സിഡി നേടിയിട്ടുള്ള സംരംഭങ്ങള്‍ക്ക് ഈ ധനസഹായം ലഭിക്കില്ല.
എങ്ങനെയെടുക്കാം
പ്രധനമന്ത്രി എംപ്ലോയിമെന്റ് ജനറേഷന്‍ പദ്ധതിയില്‍ നിന്നും ധനസഹായം ലഭ്യമാകുന്നതിന് https://www.kviconline.gov.in/pmegpeportal/pmegphome/index.jsp എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും ആവശ്യമായ രേഖകളും സഹിതം സംസ്ഥാന ഖാദി, ഗ്രാമവ്യവസായ ബോര്‍ഡുകള്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, ബാങ്കുകള്‍ പോലുള്ള ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കണം.
മാഹാമാരിമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിനും അങ്ങനെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും പ്രധനമന്ത്രി എംപ്ലോയിമെന്റ് ജനറേഷന്‍ പദ്ധതി വഴി ലഭിക്കുന്ന ധനസഹായം വളരെ ഉപകാരപ്രദമാണ്. സംരംഭങ്ങളുടെ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നല്‍കുന്ന സംഭാവന ചെറുതല്ല എന്നോര്‍ക്കുക.