image

17 Jan 2022 1:15 AM GMT

Market

എന്താണ് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ ?

MyFin Desk

എന്താണ് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ ?
X

Summary

പണമൊഴുക്ക് ക്രമീകരിക്കുന്നതിൽ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് പ്രധാനമാണ്. ആർ ബി ഐ ഗവൺമെന്റ് സെക്യൂരിറ്റികൾ വാങ്ങുകയോ, വിൽക്കുകയോ ചെയ്യുന്നതിലൂടെ ഇത് നടപ്പാക്കുന്നു


ആർ ബി ഐയ്ക്ക് ഗവൺമെന്റ് സെക്യൂരിറ്റീസ് മാർക്കറ്റിലെ പണമൊഴുക്ക് നിയന്ത്രിക്കാൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന്, റിപ്പോ (repos), മറ്റൊന്ന് ഓപ്പൺ...

ആർ ബി ഐയ്ക്ക് ഗവൺമെന്റ് സെക്യൂരിറ്റീസ് മാർക്കറ്റിലെ പണമൊഴുക്ക് നിയന്ത്രിക്കാൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന്, റിപ്പോ (repos), മറ്റൊന്ന് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (open market operations -OMO).

പണമൊഴുക്ക് ക്രമീകരിക്കുന്നതിൽ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് പ്രധാനമാണ്. ആർ ബി ഐ ഗവൺമെന്റ് സെക്യൂരിറ്റികൾ വാങ്ങുകയോ, വിൽക്കുകയോ ചെയ്യുന്നതിലൂടെ ഇത് നടപ്പാക്കുന്നു. അമിതമായുള്ള പണമൊഴുക്കിനെ നിയന്ത്രിക്കാൻ ഈ മാർഗം ഫലപ്രദമാണ്. ആഭ്യന്തര വിപണിയിലും, വിദേശ വിനിമയ വിപണിയിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ സന്തുലിതമാക്കാൻ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് ഉപയോഗിക്കുന്നു.

വായ്പകളുടെ വിലയേയും, ലഭ്യതയേയും അത് നേരിട്ട് ബാധിക്കുന്നു. ഇതിന് പ്രാധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. വാണിജ്യ ബാങ്കുകളുടെ കരുതൽ ധനത്തെ (cash reserve) സ്വാധീനിക്കുകയും, ഇതിലൂടെ വായ്പ നൽകുന്നതിനുള്ള ബാങ്കുകളുടെ കഴിവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. വിപണിയിലെ പലിശ നിരക്കിനെയും ഇത് ബാധിക്കും.

കേന്ദ്ര ബാങ്ക് ഗവൺമെന്റ് സെക്യൂരിറ്റികൾ വിൽക്കുമ്പോൾ, ബാങ്കുകളുടെ പണത്തിന്റെ ഒരു ഭാഗം അത് വാങ്ങാനായി ഉപയോഗിക്കുന്നു. അതിനാൽ ബാങ്കുകൾക്ക് വായ്പ നൽകാനുള്ള പണ ലഭ്യതയിൽ കുറവ് വരുന്നു. ഇത് വായ്പാ
നിരക്ക് വർധിപ്പിക്കുന്നു. പൊതു വിപണിയിൽ വിൽക്കുന്ന ഗവൺമെന്റ് സെക്യൂരിറ്റികൾ വാങ്ങാൻ ബാങ്കുകളോട് ആവശ്യപ്പെടുന്നതിലൂടെ അധിക പണം വായ്പകളായി വിപണിയിലെത്താതെ തടയുന്നു.

ഒ എം ഒകൾ ഗവൺമെന്റ് സെക്യൂരിറ്റികളുടെ മൊത്തം എണ്ണത്തിൽ മാറ്റം വരുത്തുന്നില്ല. എന്നാൽ ആർ ബി ഐ, വാണിജ്യ ബാങ്കുകൾ, കോർപ്പറേറ്റീവ് ബാങ്കുകൾ എന്നിവയുടെ കൈവശമുള്ള സെക്യൂരിറ്റികളുടെ അനുപാതത്തിൽ മാറ്റം സംഭവിക്കുന്നു. വിപണിയിലെ സാഹചര്യം പ്രതികൂലമായിരിക്കുമ്പോൾ ആർ ബി ഐ പ്രൈവറ്റ് പ്‌ളേസ്‌മെന്റ് മാർഗത്തിലൂടെ സെക്യൂരിറ്റികൾ വിൽക്കുന്നു.

എന്നാൽ വിപണി അനുകൂലമാകുമ്പോൾ ഓപ്പൺ മാർക്കറ്റ് വിപണനത്തിലേക്ക് മാറുന്നു. ഇപ്രകാരം ഒ എം ഒയിലൂടെ ബാങ്കുകളുടെ വിഭവങ്ങളേയും, ഗവൺമെന്റ് സെക്യൂരിറ്റികളുടെ വരുമാനത്തെയും (yield), ബാങ്ക് വായ്പകളുടെ ലഭ്യതയേയും ആർ ബി ഐ സ്വാധീനിക്കുന്നു.