നിക്ഷേപത്തിന്റെ സുരക്ഷയും, ലക്ഷ്യങ്ങളും അടിസ്ഥനമാക്കിയാണ് പോർട്ട്‌ഫോളിയോയുടെ തരംതിരിവ് നടത്തുന്നത് (Portfolio classification). ഇവയെ പ്രധാനമായും...
നിക്ഷേപത്തിന്റെ സുരക്ഷയും, ലക്ഷ്യങ്ങളും അടിസ്ഥനമാക്കിയാണ് പോർട്ട്‌ഫോളിയോയുടെ തരംതിരിവ് നടത്തുന്നത് (Portfolio classification). ഇവയെ പ്രധാനമായും നാലായി തരംതിരിക്കാം.
1.വരുമാന ഫണ്ടുകൾ (Income funds):
നിക്ഷേപങ്ങളുടെ സുരക്ഷയും, സ്ഥിരവരുമാനവും ഉറപ്പാക്കുയാണ് വരുമാന ഫണ്ടുകളുടെ ലക്ഷ്യം. ഇത്തരം ഫണ്ടുകൾ പ്രധാനമായും നിക്ഷേപിക്കുന്നത് ബോണ്ടുകൾ, കടപ്പത്രങ്ങൾ, ഗവൺമെന്റ് സെക്യൂരിറ്റികൾ, കൊമേർഷ്യൽ പേപ്പർ തുടങ്ങി, വരുമാനം നൽകുന്ന ഉപകരണങ്ങളിലാണ്. വളർച്ചാ ഫണ്ടുകളെ
അപേക്ഷിച്ച് വരുമാന ഫണ്ടുകളിൽ ആദായവും അപകടവും കുറവാണ്.
2.വളർച്ചാ ഫണ്ടുകൾ (Growth funds):
ദീർഘകാലത്തേക്കുള്ള മൂലധന വളർച്ചയാണ് (Capital appreciation) ഈ ഫണ്ടുകൾ ലക്ഷ്യം വയ്ക്കുന്നത്. ഗണ്യമായ വളർച്ചാ സാധ്യതയുള്ള ഇക്വിറ്റി ഷെയറുകളിൽ ഭൂരിഭാഗം തുകയും നിക്ഷേപിക്കുകയും, ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് ഉയർന്ന ആദായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇക്വിറ്റി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഇവിടെ നിലനിൽക്കുന്നു. സുരക്ഷിത വരുമാനം ഉറപ്പുനൽകുന്നില്ല. ഈ പദ്ധതികൾ സാധാരണയായി ക്ലോസ്-എൻഡഡ് വിഭാഗത്തിൽ പെടുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇവയെ ലിസ്റ്റ് ചെയ്യാറുണ്ട്.
3.സന്തുലിത ഫണ്ടുകൾ (Balanced funds):
മൂലധന വളർച്ചയും, സ്ഥിര വരുമാനവും സന്തുലിത പദ്ധതി മുന്നോട്ട് വയ്ക്കുന്നു. പോർട്ട്ഫോളിയോ സന്തുലിതമാക്കുന്നതിനായി ഇക്വിറ്റി ഷെയറുകളിലും, സ്ഥിര വരുമാനം നൽകുന്ന ഉപകരണങ്ങളിലും തുല്യമായി നിക്ഷേപിക്കുന്നു. ഇത്തരം ഫണ്ടുകളുടെ പോർട്ട്ഫോളിയോയിൽ നല്ല ലാഭവും ഡിവിഡന്റും നൽകുന്ന കമ്പനികളുടെ ഓഹരികൾ ഉൾപ്പെടുന്നു. ഇവിടെ അപകട സാധ്യത മിതമാണ്, ന്യായമായ വരുമാനവും ഇവ നൽകുന്നു.
4.മറ്റുള്ളവ (Others):
ലോഡ് ഫണ്ടുകൾ (സെയിൽസ് ചാർജ് അല്ലെങ്കിൽ കമ്മീഷൻ എന്നിവയിൽ നിന്ന് ലഭിക്കുന്നു), എക്സ്ചേഞ്ച് ട്രേഡഡ്
ഫണ്ടുകൾ (ETF), പ്രൈസ്-ഏർണിംങ്‌സ് റേഷ്യോ ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട്‌സ്, റിയൽ എസ്റ്റേറ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയാണ് മറ്റ് മ്യൂച്വൽ ഫണ്ടുകൾ.