16 Jan 2022 1:01 PM GMT
Summary
നിലവിലെ കണക്കനുസരിച്ച് 40 ലക്ഷം പേരാണ് കോഴിവളര്‍ത്തലുമായി ബന്ധപ്പെട്ട മേഖലയില്‍ രാജ്യത്ത് തൊഴില്‍ എടുത്ത് ജീവിക്കുന്നത്. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ വഴി ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇറച്ചി കോഴി വളര്‍ത്തല്‍ ആദായകരമായ ഒരു സ്വയം തൊഴില്‍ സംരംഭമാണ്. പക്ഷെ, അപ്രതീക്ഷിതമായി കോഴിക്കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അസുഖവും മരണവും ഇതില്‍ പലപ്പോഴും വെല്ലുവിളിയാകുന്നു. ഇത് കര്‍ഷകര്‍ക്ക് വലിയതോതില്‍ നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയിലാണ് കുടുംബശ്രീ കേരള ചിക്കന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. […]
നിലവിലെ കണക്കനുസരിച്ച് 40 ലക്ഷം പേരാണ് കോഴിവളര്‍ത്തലുമായി ബന്ധപ്പെട്ട മേഖലയില്‍ രാജ്യത്ത് തൊഴില്‍ എടുത്ത് ജീവിക്കുന്നത്. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ വഴി ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇറച്ചി കോഴി വളര്‍ത്തല്‍ ആദായകരമായ ഒരു സ്വയം തൊഴില്‍ സംരംഭമാണ്. പക്ഷെ, അപ്രതീക്ഷിതമായി കോഴിക്കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അസുഖവും മരണവും ഇതില്‍ പലപ്പോഴും വെല്ലുവിളിയാകുന്നു. ഇത് കര്‍ഷകര്‍ക്ക് വലിയതോതില്‍ നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയിലാണ് കുടുംബശ്രീ കേരള ചിക്കന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കോഴിക്ക് 2.6 രൂപ പ്രീമിയം
കുടുംബശ്രീ ഇറച്ചി കോഴി കര്‍ഷകര്‍ക്ക് അവരുടെ ഫാമുകള്‍ ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ഇന്‍ഷുറന്‍സ് സ്‌കീം നടപ്പിലാക്കുന്നതിനായി ഇന്‍ഷുറന്‍സ് ബ്രോക്കിങ് ഏജന്‍സിയെ സംസ്ഥാന മിഷന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു കോഴിക്ക് 2.36 രൂപയാണ് പ്രീമിയം ആയി അടക്കേണ്ടത്. ഒരു വര്‍ഷം 6 തവണ കോഴിവളര്‍ത്തല്‍ നടത്താന്‍ സാധിക്കും.
സബ്‌സിഡി
വര്‍ഷത്തില്‍ ആറ് ബാച്ച് കോഴിയെ വളര്‍ത്തി വലുതാക്കി വില്‍ക്കാനാവുമെന്നതിനാല്‍ ഓരോ ബാച്ചിനും കൂടിയുള്ള തുക ഒരുമിച്ചാണ് അടക്കേണ്ടത്. പക്ഷെ, ഇവിടെ ഒരു പ്രശ്മുണ്ട് ഏതെങ്കിലും കാരണവശാല്‍ ആറ് ബാച്ച് കോഴിയെ വളര്‍ത്താനായില്ലെങ്കില്‍ കൊടുത്ത പ്രീമിയം നഷ്ടപ്പെടുകയില്ല. ഇവിടെ ബാലന്‍സ് തുക അടുത്ത വര്‍ഷത്തെ പ്രീമിയത്തിലേക്ക് ചേര്‍ക്കുന്നതായിരിക്കും. പ്രീമിയം തുകയുടെ 30 ശതമാനം കുടുംബശ്രീ സബ്‌സിഡി ആയി നല്‍കും. ബാക്കി തുക മാത്രമേ ഗുണഭോക്താക്കള്‍ നല്‍കേണ്ടതുള്ളൂ.
പ്രൊഡ്യൂസര്‍ കമ്പനിയില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെ ലഭ്യമായി തുടങ്ങുമ്പോള്‍ പ്രീമിയം തുക കോഴികുഞ്ഞിന്റെ വിലയില്‍ ചേര്‍ത്ത് എടുക്കും. അതിനാല്‍ ഗുണഭോക്താക്കള്‍ക്ക് അധിക തുക ആകുന്നതല്ല. നിലവില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വില 30 രൂപ മുതല്‍ 45 രൂപ വരെയാണ്. ഇത് മാറിക്കൊണ്ടിരിക്കും. പ്രൊഡ്യൂസര്‍ കമ്പനിയിലൂടെ ഗുണഭോക്താക്കള്‍ക്ക് 20 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സാധിക്കും. കേരള ചിക്കന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചിട്ടുണ്ട്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ്.