- Home
- /
- Learn & Earn
- /
- Banking
- /
- എന്‍ ഇ എഫ് ടി...
Summary
ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ബാങ്കിംഗ് പണമിടപാടില്‍ ഏറ്റവും സുരക്ഷിതമെന്ന് അറിയപ്പെടുന്നത് ഇതാണ്.
വേഗത്തിലും സുരക്ഷിതവുമായി ഓണ്‍ലൈന്‍ പണമിടപാട് നടത്താന്‍ ആര്‍ ബി ഐ ഏര്‍പ്പെടുത്തിയ സംവിധാനമാണ് എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക്...
വേഗത്തിലും സുരക്ഷിതവുമായി ഓണ്‍ലൈന്‍ പണമിടപാട് നടത്താന്‍ ആര്‍ ബി ഐ ഏര്‍പ്പെടുത്തിയ സംവിധാനമാണ് എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍). ബാങ്കുകളില്‍ പോകാതെ തന്നെ ബെനിഫിഷ്യറി അക്കൗണ്ടുകളിലേക്ക് ഇതിലൂടെ വേഗത്തില്‍ പണം കൈമാറാനാകും. ഇവിടെ ഒരാള്‍ക്കോ, സ്ഥാപനത്തിനോ, കോര്‍പ്പറേറ്റ് കമ്പനികള്‍ക്കോ ഇലക്ട്രോണിക്ക് സംവിധാനമുപയോഗിച്ച് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്താം. വ്യക്തികള്‍, കമ്പനികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ബെനിഫിഷ്യറി അക്കൗണ്ടുകളിലേക്ക് വേഗത്തിലും എളുപ്പത്തിലും പണം കൈമാറാനുള്ള മാര്‍ഗമാണ് ഇത്.
ബാങ്കില്‍ പോകേണ്ട
ഇവിടെ നിങ്ങള്‍ക്ക് പണം കൈമാറന്‍ ബാങ്കില്‍ പോകുകയോ നീണ്ട വരി നില്‍ക്കുകയോ വേണ്ട എന്നതാണ് പ്രധാന നേട്ടം. ഇന്റര്‍നെറ്റ് വഴി സുരക്ഷിതമായി പണം കൈമാറാം. സ്ഥിരമായി ബാങ്കില്‍ പോയി സാമ്പത്തിക ഇടപാട് നടത്തുന്നവരാണ് നിങ്ങളെങ്കില്‍ അവധി ദിവസങ്ങളില്‍ പണവിനിമയം ഒഴിവാക്കേണ്ടി വരും. ഇവിടെ ആ പ്രശ്‌നമുണ്ടാകില്ല. ഇപ്പോള്‍ ഇന്ത്യയില്‍ എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ്, ഐ എം പി എസ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ 365 ദിവസവും പ്രവര്‍ത്തിക്കും. 24 മണിക്കൂറും നിങ്ങള്‍ക്ക് പണം കൈമാറാം. ഒരു ദിവസം അരമണിക്കൂര്‍ ഇടവിട്ട് 48 സെറ്റില്‍മെന്റ് ബാച്ചായിട്ടാണ് എന്‍ ഇ എഫ് ടി സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
അര മണിക്കൂര്‍
സാധാരണ നിലയില്‍ എന്‍ ഇ എഫ് ടി പണവിനിമയത്തിന് അര മണിക്കൂര്‍ സമയമാണ് വേണ്ടി വരിക. അതായത് ഈ സംവിധാനത്തില്‍ പണം കൈമാറിയാല്‍ അര മണിക്കൂറിനുള്ളില്‍ പണം അര്‍ഹതപ്പെട്ട അക്കൗണ്ടിലെത്തും. ചില കേസുകളില്‍ ഇത് വ്യത്യാസം വരാം. അര മണിക്കൂര്‍ ഇടവിട്ടാണ് ഇവിടെ സെറ്റില്‍മെന്റ്.
കൈമാറിയ പണം എത്തിയില്ലെങ്കില്‍
ചില കേസുകളില്‍ പണം അക്കൗണ്ടില്‍ നിന്ന് പോകുകയും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന ചുരുക്കം അവസരങ്ങള്‍ വിരളമായുണ്ടാകാം. ഇവിടെ കൈമാറ്റം ചെയ്യപ്പെട്ട പണം അര്‍ഹതപ്പെട്ട അക്കൗണ്ടില്‍ എത്തിയില്ലെങ്കില്‍ പണം പോയി എന്ന ഭയം വേണ്ട. ഡെസ്റ്റിനേഷന്‍ ബാങ്ക് ഈ തുക ഏത് അക്കൗണ്ടില്‍ നിന്നാണോ പോയത് അങ്ങോട്ടേയ്ക്ക് മടക്കി നല്‍കും. 3-4 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഇത്
സംഭവിക്കും.
സുരക്ഷിതമാണോ?
ആണ്. ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ബാങ്കിംഗ് പണമിടപാടില്‍ ഏറ്റവും സുരക്ഷിതമെന്ന് അറിയപ്പെടുന്നത് ഇതാണ്.