image

16 Jan 2022 11:39 AM IST

MSME

15,000 രൂപയുണ്ടോ? നിങ്ങള്‍ക്കും തുടങ്ങാം ഫ്രാഞ്ചൈസി

MyFin Desk

15,000 രൂപയുണ്ടോ? നിങ്ങള്‍ക്കും തുടങ്ങാം ഫ്രാഞ്ചൈസി
X

Summary

വിഷരഹിതമായ പച്ചക്കറികള്‍ കഴിച്ചിരുന്നൊരു കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ കാലം മാറിയപ്പോള്‍ കൃഷി ചെയ്യാന്‍ മടിയായ മലയാളികള്‍ക്ക് മുന്നിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും പലവിധ പച്ചക്കറികള്‍ എത്തുവാന്‍ തുടങ്ങി. അവയിലേറയും വിഷമുള്ള പച്ചക്കറികളും. ഇതിനു പിന്നാലെ കാന്‍സര്‍ പേലെയുള്ള മാരക രോഗങ്ങളും. ഈ സാഹചര്യത്തിലാണ് ജൈവപച്ചക്കറികള്‍ എന്ന ആശയം സജീവമായത്. വിഷരഹിതമായ പച്ചക്കറികള്‍ വിതരണം ചെയ്യാന്‍ കാര്‍ഷിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ ഫ്രാഞ്ചൈസികള്‍ 15,000 രൂപ മുടക്കി നിങ്ങള്‍ക്ക് സ്വന്തമാക്കാം. തൊഴില്‍ തേടുന്നവര്‍ക്കു വരുമാന മാര്‍ഗം എന്നതിനൊപ്പം […]


വിഷരഹിതമായ പച്ചക്കറികള്‍ കഴിച്ചിരുന്നൊരു കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ കാലം മാറിയപ്പോള്‍ കൃഷി ചെയ്യാന്‍ മടിയായ...

വിഷരഹിതമായ പച്ചക്കറികള്‍ കഴിച്ചിരുന്നൊരു കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ കാലം മാറിയപ്പോള്‍ കൃഷി ചെയ്യാന്‍ മടിയായ മലയാളികള്‍ക്ക് മുന്നിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും പലവിധ പച്ചക്കറികള്‍ എത്തുവാന്‍ തുടങ്ങി. അവയിലേറയും വിഷമുള്ള പച്ചക്കറികളും. ഇതിനു പിന്നാലെ കാന്‍സര്‍ പേലെയുള്ള മാരക രോഗങ്ങളും. ഈ സാഹചര്യത്തിലാണ് ജൈവപച്ചക്കറികള്‍ എന്ന ആശയം സജീവമായത്. വിഷരഹിതമായ പച്ചക്കറികള്‍ വിതരണം ചെയ്യാന്‍ കാര്‍ഷിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ ഫ്രാഞ്ചൈസികള്‍ 15,000 രൂപ മുടക്കി നിങ്ങള്‍ക്ക് സ്വന്തമാക്കാം. തൊഴില്‍ തേടുന്നവര്‍ക്കു വരുമാന മാര്‍ഗം എന്നതിനൊപ്പം കര്‍ഷകര്‍ക്കുള്ള ഒരു സഹായം കൂടിയാണ് ഫ്രാഞ്ചൈസികള്‍ വഴി നടപ്പാകുന്നത്. വിഷരഹിതമായ പച്ചക്കറികളും പഴവര്‍ഗങ്ങളും നല്‍കികൊണ്ട്, ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഹോര്‍ട്ടികോര്‍പ് തന്നെ കുറഞ്ഞ ചെലവില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കടകളില്‍ എത്തിക്കും. ചില നിബന്ധനകളോടെ പ്രാദേശിക കര്‍ഷകരില്‍ നിന്നും ജൈവ ഉല്‍പ്പന്നങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാനും ഫ്രാഞ്ചൈസി വഴി സാധിക്കും.

അപേക്ഷിക്കാം

ഹോര്‍ട്ടികോര്‍പ് വഴി നേരിട്ട് ഫ്രാഞ്ചൈസിക്കായി അപേക്ഷ സമര്‍പ്പിക്കാം. ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോട്ടോ തുടങ്ങിയവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. വിപണന മേഖലയില്‍ രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.മാത്രമല്ല അപേക്ഷിക്കുന്നവര്‍ 18 വയസിനു മുകളില്‍ പ്രായമുള്ള ആളായിരിക്കണം. അപേക്ഷക്കൊപ്പം 15,000 രൂപ മാനേജിങ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. ഫ്രാഞ്ചൈസി നിര്‍േത്തണ്ട സാഹചര്യമുണ്ടായല്‍ ഈ തുക നിങ്ങള്‍ക്ക തിരികെ ലഭിക്കും. 200 രൂപയുടെ മുദ്രപ്പത്രത്തിലാണ് ആ കാരാര്‍ തയ്യാറാക്കുന്നത്. ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നതിനുള്ള സ്ഥലം ഉപയോക്താക്കള്‍ തന്നെ കണ്ടെത്തുകയോ വാടകയ്ക്കോ എടുക്കാം. ഇവ രണ്ടും സാധ്യമല്ലാത്ത സാഹചര്യത്തില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി വാര്‍ഷികാടിസ്ഥാനത്തില്‍ 2,500 രൂപ വാടകയില്‍ ഹോര്‍ട്ടികോര്‍പ് സ്ഥലം അനുവദിക്കും.

സേവനങ്ങള്‍

ഫ്രാഞ്ചൈസി നിങ്ങള്‍ ആരംഭിച്ചുക്കഴിഞ്ഞാല്‍ ലഭ്യമായ പച്ചക്കറികളുടേയും പഴവര്‍ഗങ്ങളുടേയും വിവരങ്ങള്‍ തലേ ദിവസം തന്നെ നടത്തിപ്പുക്കാരെ ഹോര്‍ട്ടികോര്‍പ് അറിയിക്കും. അവയില്‍ നിന്നും ആവശ്യമായവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇനി ഹോര്‍ട്ടികോര്‍പ് നല്‍കിയ പട്ടികയില്‍ ലഭ്യമല്ലാത്ത സാധനങ്ങള്‍ പ്രാദേശിക കര്‍ഷകരില്‍ നിന്ന് വാങ്ങാം. പദ്ധതിയനുസരിച്ച് കേടായ പച്ചക്കറികളും പഴങ്ങളും കൃഷി വകുപ്പ് തിരിച്ചെടുക്കും. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ഹോര്‍ട്ടികോര്‍പ് ഫ്രാഞ്ചൈസിയും നടക്കുന്നത്. സാധനങ്ങള്‍ വിതരണം ചെയ്യുന്ന സമയത്ത് കമ്മിഷന്‍ കഴിഞ്ഞുള്ള തുക നടത്തിപ്പുകാര്‍ നല്‍കേണ്ടി വരും. ഹോര്‍ട്ടികോര്‍പ്പിന്റെ അനുമതിയില്ലാതെ ഉല്‍പ്പന്നങ്ങള്‍ പുറത്തു നിന്നു ഫ്രാഞ്ചൈസിയിലേക്ക് വാങ്ങാന്‍ പാടില്ല. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കും.