image

16 Jan 2022 2:26 AM GMT

Startups

സാഞ്ചാര മോഹങ്ങള്‍ക്ക് ചിറകേകാൻ യാത്ര ഡോട്ട് കോം

MyFin Desk

സാഞ്ചാര മോഹങ്ങള്‍ക്ക് ചിറകേകാൻ യാത്ര ഡോട്ട് കോം
X

Summary

2019 ജൂലൈയില്‍, യുഎസ് ആസ്ഥാനമായുള്ള എബിക്‌സ് യാത്രയെ ഏറ്റെടുക്കാന്‍ പദ്ധതിയിട്ടിരുന്നു.


യാത്ര ഡോട്ട് കോം ഒരു ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയും, ട്രാവല്‍ സെര്‍ച്ച് എഞ്ചിനുമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കമ്പനിയുടെ ആസ്ഥാനം....

യാത്ര ഡോട്ട് കോം ഒരു ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയും, ട്രാവല്‍ സെര്‍ച്ച് എഞ്ചിനുമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കമ്പനിയുടെ ആസ്ഥാനം. 2006 ഓഗസ്റ്റില്‍ ധ്രുവ് ശൃംഗി, മനീഷ് അമിന്‍, സബീന ചോപ്ര എന്നിവര്‍ ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. 700 ലധികം കോര്‍പറേറ്റ് ഉപഭോക്താക്കളുള്ള ഇന്ത്യയിലെ മുന്‍നിര കോര്‍പറേറ്റ് ട്രാവല്‍ സേവന ദാതാവാണ് യാത്ര. ആഭ്യന്തര-അന്തര്‍ദേശീയ വിമാന യാത്രകള്‍, ആഭ്യന്തര-അന്തര്‍ദേശീയ ഹോട്ടല്‍ ബുക്കിംഗുകള്‍, അവധിക്കാല പാക്കേജുകള്‍, ബസുകള്‍, ട്രെയിനുകള്‍ , നഗര പ്രവര്‍ത്തനങ്ങള്‍, പോയിന്റ്-ടു-പോയിന്റ് ക്യാബുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ വിവരങ്ങള്‍, വിലനിര്‍ണ്ണയം, ലഭ്യത, ബുക്കിംഗ് സൗകര്യം എന്നിവ കമ്പനി നല്‍കുന്നു.

താമസ സൗകര്യങ്ങളുടെ ഒരു പ്രമുഖ പ്ലാറ്റ്ഫോം എന്ന നിലയില്‍ ഇന്ത്യയിലെ 1,02,000 ലധികം ഹോട്ടലുകള്‍ക്കും ലോകമെമ്പാടുമുള്ള 15,00,000 ലധികം ഹോട്ടലുകള്‍ക്കുമായി യാത്ര തത്സമയ ബുക്കിംഗ് നല്‍കുന്നു. 2006 ഓഗസ്റ്റില്‍ ആരംഭിച്ച യാത്ര, 2016 മുതല്‍ രണ്ട് വര്‍ഷങ്ങളില്‍ ഇക്കണോമിക് ടൈംസ് ബ്രാന്‍ഡ് ഇക്വിറ്റി സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഇ-കൊമേഴ്സ് ട്രാവല്‍ ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍ എന്ന നിലയിലുള്ള ദേശീയ ടൂറിസം അവാര്‍ഡും നേടിയിട്ടുണ്ട്.

2012 ഏപ്രിലില്‍, ഓണ്‍ലൈന്‍ യാത്രാ സംബന്ധിയായ ഇടപാടുകള്‍ക്കായുള്ള 370 ബില്യണ്‍ രൂപ (4.9 ബില്യണ്‍ യുഎസ് ഡോളര്‍) വിപണിയുടെ 30 ശതമാനം വിഹിതവുമായി ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഓണ്‍ലൈന്‍ യാത്രാ സേവനമായി മാറി. 2016 ഡിസംബറില്‍ കമ്പനി നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. 2019 ജൂലൈയില്‍, യുഎസ് ആസ്ഥാനമായുള്ള എബിക്‌സ് യാത്രയെ ഏറ്റെടുക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, 2020 ജൂണില്‍ ഏറ്റെടുക്കല്‍ റദ്ദാക്കപ്പെട്ടു. 2020 ജൂണില്‍, കമ്പനി 11.5 മില്യണ്‍ ഡോളര്‍ എന്ന നിരക്കില്‍ ഒരു അണ്ടര്‍റൈറ്റഡ് പബ്ലിക് ഓഫര്‍ പ്രഖ്യാപിച്ചു. അതേവര്‍ഷം തന്നെ ഏകദേശം
400 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.